Thursday, April 23, 2026

വിവിധ അപകടങ്ങളിൽ 6 പേർക്കു പരുക്കേറ്റു; പരിക്കേറ്റവരെ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Spread the love

കോട്ടയം : വിവിധ അപകടങ്ങളിലായി 6 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കുമളി സ്വദേശി ശക്തിവേലിനു ( 37) പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം.

video
play-sharp-fill

തൊടുപുഴ പുറപ്പുഴയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പുറപ്പുഴ സ്വദേശി ദേവിക .എസ്.നായർക്ക് ( 34) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കാർ ഇടിച്ചതിനെ തുടർന്നു നിയന്ത്രണം വിട്ട് മിനി പിക്കപ്പ് വാൻ മറിഞ്ഞു പത്തനംതിട്ട സ്വദേശി ബിജിൻ ( 29), തൊടുപുഴ സ്വദേശി അരുൺ ബേബി (46) എന്നിവർക്കു പരുക്കേറ്റു. തൊടുപുഴ നെല്ലാപ്പാറയ്ക്ക് സമീപം ഇന്നലെ രാത്രിയിലായിരുന്നു അപകടം.

മുണ്ടക്കയത്ത് വച്ച് ഇന്നലെ രാത്രി സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശി സാൻവി മാത്യൂസിന് ( 18) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഇടുക്കി നെടുങ്കണ്ടത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് കട്ടപ്പന സ്വദേശി അശ്വിൻ സന്തോഷിന് ( 20) പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group