എത്രകൊണ്ടാലും മലയാളി പഠിക്കില്ല; കേരളത്തില്‍ വീണ്ടും വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

എത്രകൊണ്ടാലും മലയാളി പഠിക്കില്ല; കേരളത്തില്‍ വീണ്ടും വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

പാലക്കാട് : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വീണ്ടും. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം തട്ടിയത് ലക്ഷങ്ങള്‍ .പാലക്കാട് കല്‍മണ്ഡപത്ത് പ്രവര്‍ത്തിക്കുന്ന എന്‍സാറ്റ ഗ്ലോബല്‍ ടെക്‌നോളജീസാണ് പണം തട്ടിയെടുത്ത സ്വകാര്യ കമ്ബനി. സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഓഫീസില്‍ പോലീസുകാര്‍ റെയ്ഡ് നടത്തി. ഓഫീസ് ജീവനക്കാര്‍ ഒളിവിലാണ്.

മലമ്പുഴ സ്വദേശികളായ രാജേഷ്, സുരേഷ് എന്നീ സഹോദരങ്ങളാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. തമിഴ്‌നാട് സ്വദേശികളാണ് കൂടുതല്‍ തട്ടിപ്പിനിരയായത്. വിദേശത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്. 25,000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെ നല്‍കിയ പലര്‍ക്കും മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തട്ടിപ്പിനിരയായെന്ന് പലര്‍ക്കും മനസിലായത്.

തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജോലി ആവശ്യപ്പെട്ട് പരസ്യം ചെയ്യുന്ന ആളുകളെ കണ്ടെത്തിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
പോലീസ് റെയ്ഡില്‍ നൂറുകണക്കിന് പാസ്‌പോര്‍ട്ടുകളും രേഖകളും കണ്ടെടുത്തു. ഇതുവരെ ആരെയും ജോലിക്കായി വിദേശത്തേക്കയച്ചിട്ടില്ലെന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ മൊ!ഴി നല്‍കിയിരിക്കുന്നത്. ഓഫിസിലെ കമ്പ്യൂട്ടറും സിസിടിവിയും പോലീസ് പരിശോധിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group