വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാട്‌സ് ആപ് സന്ദേശം; ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിമിഷങ്ങള്‍ക്കകം കാലിയാകും; ഓപ്പണ്‍ ചെയ്യും മുന്‍പ് ഓര്‍ക്കണം ഈ തട്ടിപ്പെന്ന് പോലീസിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ കൊച്ചി: കോവിഡ് കാലത്ത് വീട്ടിലിരുന്ന് പണം സമ്പാദിക്കാനുള്ള വഴികളുമായി നിരവധി സന്ദേശങ്ങളാണ് എല്ലാവരെയും തേടിയെത്തുന്നത്. ഇതില്‍ പകുതിയിലേറെയും വ്യാജന്മാരാണെന്നതാണ് സത്യം. ദിവസം ആയിരങ്ങള്‍ സമ്പാദിക്കാം എന്ന സന്ദേശം കാണുമ്പോഴേ അത് ഓപ്പണ്‍ ചെയ്ത് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. ഇത് തട്ടിപ്പിന്റെ പുതിയ രൂപമാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോലീസ്. സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക് ചെയ്താല്‍, തട്ടിപ്പുകാര്‍ക്ക് ഇതേ ഫോണ്‍നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ലഭിക്കും. പണമുള്ള അക്കൗണ്ടാണെങ്കില്‍ തട്ടിപ്പുകാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പണവും കൈക്കലാക്കും. ബാങ്ക് ഡീറ്റൈല്‍സ് മാത്രമല്ല […]

എത്രകൊണ്ടാലും മലയാളി പഠിക്കില്ല; കേരളത്തില്‍ വീണ്ടും വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

പാലക്കാട് : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വീണ്ടും. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം തട്ടിയത് ലക്ഷങ്ങള്‍ .പാലക്കാട് കല്‍മണ്ഡപത്ത് പ്രവര്‍ത്തിക്കുന്ന എന്‍സാറ്റ ഗ്ലോബല്‍ ടെക്‌നോളജീസാണ് പണം തട്ടിയെടുത്ത സ്വകാര്യ കമ്ബനി. സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഓഫീസില്‍ പോലീസുകാര്‍ റെയ്ഡ് നടത്തി. ഓഫീസ് ജീവനക്കാര്‍ ഒളിവിലാണ്. മലമ്പുഴ സ്വദേശികളായ രാജേഷ്, സുരേഷ് എന്നീ സഹോദരങ്ങളാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. തമിഴ്‌നാട് സ്വദേശികളാണ് കൂടുതല്‍ തട്ടിപ്പിനിരയായത്. വിദേശത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്. 25,000 രൂപ […]