play-sharp-fill
മൃഗങ്ങളുമായി സഞ്ചരിച്ച ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു: അപകടത്തിൽ ചാടിപോയ 2 മുതലകളെ വനം വകുപ്പ് പിടികൂടി

മൃഗങ്ങളുമായി സഞ്ചരിച്ച ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു: അപകടത്തിൽ ചാടിപോയ 2 മുതലകളെ വനം വകുപ്പ് പിടികൂടി

 

ഹൈദരബാദ്: മൃഗശാലയിൽ നിന്ന് മൃഗങ്ങളുമായി സഞ്ചരിച്ച ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. തെലങ്കാനയിലെ മോൻഡിഗുട്ടയിൽ വച്ചാണ് അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന ലോറി ദേശീയ പാതയിൽ മറിഞ്ഞത്.

 

അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്. വ്യാഴാഴ്ചയായിരുന്നു അപകടം. ദേശീയ പാത 44ആയിരുന്നു അപകടമുണ്ടായത്. ബീഹാറിലെ പട്നയിൽ നിന്ന് കർണാടകയിലെ മൃഗശാലയിലേക്കായിരുന്നു മൃഗങ്ങളെ മാറ്റിയിരുന്നത്.

 

എട്ട് മുതലകളായിരുന്നു ലോറിയിലെ കൂടിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ രണ്ട് മുതലകളാണ് സമീപ മേഖലകളിലേക്ക് രക്ഷപ്പെട്ടത്. കടുവകൾ അടക്കമുള്ള മറ്റ് മൃഗങ്ങൾ കൂടിന് പരിക്കേൽക്കാത്തതിനാൽ മറിഞ്ഞ ലോറിയിൽ കുടുങ്ങിപ്പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് വനംവകുപ്പ് അധികൃതരും പോലീസും നാട്ടുകാരും ചേർന്നാണ് മുതലകളെ പിടികൂടിയത്. ഇവയെ മറ്റൊരു വാഹനത്തിലാക്കി ബെംഗളൂരുവിലെ ബന്നർഘട്ട നാഷണൽ പാർക്കിലേക്ക് അയച്ചു. സംഭവത്തിൽ പശ്ചിമ ബംഗാളിലെ സാങ്ക്പൂർ സ്വദേശിയായ 51കാരൻ അബ്ദുൾ മന്നൻ മണ്ഡലിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.