യുവാവിനെ ട്രാന്‍സ് യുവതി കുത്തി പരിക്കേല്‍പ്പിച്ചു
സ്വന്തം ലേഖകൻ
പാലക്കാട്: ഒലവക്കോട് 45കാരനെ ട്രാന്‍സ്ജെന്‍റര്‍ യുവതി കുത്തി പരിക്കേല്‍പ്പിച്ചുവെന്ന് പരാതി. വീടിന് മുന്നില്‍വച്ച് ട്രാന്‍സ്ജെന്‍ഡേഴ്സ് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
പരിക്കേറ്റ വരിത്തോട് സ്വദേശി ശെന്തിള്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം. ഒലവക്കോട് പോസ്റ്റ് ഓഫീസിന് സമീപത്തെ വീടിന് മുന്നില്‍ നിന്ന് മദ്യപിക്കുകയായിരുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് ഇവിടെ നിന്ന് മദ്യപിക്കാനാകില്ലെന്ന് പറഞ്ഞതിന്‍റെ വൈരാഗ്യത്തില്‍ കൂട്ടത്തിലൊരാള്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ശെന്തില്‍കുമാറിനെ കുത്തുകയായിരുന്നു.
രക്തം വാര്‍ന്ന് റോഡില്‍ കിടക്കുകയായിരുന്ന ശെന്തിളിനെ നാട്ടുകാര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി ശെന്തില്‍കുമാറിനെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.