കോട്ടയം ചാന്നാനിക്കാട് ശ്രീനാരായണ പബ്ളിക് സ്കൂളിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതി;പരീക്ഷാ ഹാളിനുള്ളിലേക്ക് കയറ്റിയത് സമയം വൈകിയാണെന്നും കുട്ടികളുടെ കൂൾ ഓഫ് ടൈം നഷ്ടമായി ; പരീക്ഷ വീണ്ടും നടത്തണമെന്ന് രക്ഷിതാക്കൾ
സ്വന്തം ലേഖകൻ
കോട്ടയം: കുട്ടികളെ പരീക്ഷാ ഹാളിനുള്ളിലേക്ക് കയറ്റിയത് സമയം വൈകിയാണെന്നും കുട്ടികളുടെ കൂൾ ഓഫ് ടൈം നഷ്ടമായി.കോട്ടയം ചാന്നാനിക്കാട് ശ്രീനാരായണ പബ്ളിക് സ്കൂളിനെതിരെയാണ് രക്ഷിതാക്കൾ പരാതിയുമായി രംഗത്ത് .
148 കുട്ടികളുടെ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാതെയാണ് പരീക്ഷ തുടങ്ങിയത്.1.50 ഓടെയാണ് മുഴുവൻ വിദ്യാർഥികളെയും പരീക്ഷ കേന്ദ്രത്തിൽ കയറ്റിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരീക്ഷ വീണ്ടും നടത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.10 മിനിറ്റ് അധികം സമയം അനുവദിക്കാമെന്ന നിലപാടിലാണ് പൊലീസ്.
വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളടക്കം രാജ്യത്താകെ 499 കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ സംഘടിപ്പിച്ചിരിക്കുന്നത്. 20 ലക്ഷത്തിലധികം കുട്ടികൾ എഴുതുന്ന പരീക്ഷയിൽ കേരളത്തിൽ 16 നഗര കേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്.
Third Eye News Live
0