ക്യാൻസറില്ലാത്ത യുവതിയെ ക്യാൻസർ രോഗിയാക്കിയ ഡയനോവ ലാബ് അടച്ച് പൂട്ടണം:  ഡയനോവയിലും ഡിഡിആർസിയിലും നടക്കുന്ന കൊള്ളകൾ മുക്കി മനോരമ അടക്കമുള്ള മാധ്യമങ്ങൾ: നടന്നെത്തുന്നവരെ കിടത്തി തിരിച്ചയക്കുന്ന ലാബുകൾ; ഡോക്ടർമാരും ലാബുകളും ചേർന്ന് സാധാരണക്കാരെ പിഴിയുന്നു

ക്യാൻസറില്ലാത്ത യുവതിയെ ക്യാൻസർ രോഗിയാക്കിയ ഡയനോവ ലാബ് അടച്ച് പൂട്ടണം: ഡയനോവയിലും ഡിഡിആർസിയിലും നടക്കുന്ന കൊള്ളകൾ മുക്കി മനോരമ അടക്കമുള്ള മാധ്യമങ്ങൾ: നടന്നെത്തുന്നവരെ കിടത്തി തിരിച്ചയക്കുന്ന ലാബുകൾ; ഡോക്ടർമാരും ലാബുകളും ചേർന്ന് സാധാരണക്കാരെ പിഴിയുന്നു

സ്വന്തം ലേഖകൻ

കോട്ടയം: ക്യാൻസറില്ലാത്ത യുവതിയെ ക്യാൻസർ രോഗിയാക്കി കീമോതെറാപ്പിയ്ക്ക് വിധേയയാക്കാൻ റിപ്പോർട്ട് നൽകിയ ഡയനോവ ലാബ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഹൈക്കോടതിയിൽ. ഗുരുതരമായ വീഴ്ച വരുത്തി ഒരാളുടെ ജീവൻ തന്നെ അപകടത്തിലേയ്ക്ക് തള്ളിവിട്ട ലാബിന്റെ പേരു പോലും മലയാളത്തിലെ മുൻനിര മാധ്യമങ്ങളിൽ ഒന്ന് പോലും പ്രസിദ്ധീകരിച്ചിരുന്നില്ല. സകല മാധ്യമങ്ങളും ലാബിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
മാവേലിക്കര താലൂക്കിൽ നൂറനാട് പാലമേൽ ചിറയ്ക്കൽ കിഴക്കേക്കര വീട്ടിൽ രജനി(38)യെയാണ് തെറ്റായ പരിശോധനാ ഫലം നൽകി ഡയനോവ ലാബ് രോഗിയാക്കി മാറ്റിയത്.
തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ രജനിയ്ക്ക് കീമോതെറാപ്പി ചികിത്സ പോലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
ഒന്നര വർഷം മുൻപാണ് യുവതിയെ കാൻസർ രോഗിയാക്കിയുള്ള പരിശോധനാ ഫലം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ ഡയനോവ ലാബിൽ  നിന്നും പുറത്തു വന്നത്. ലാബുകാരും ഡോക്ടർമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്  പുറത്തു വന്നിരിക്കുന്ന വാർത്ത.
മെഡിക്കൽ കോളേജുകൾ അടക്കം സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും ഡോ്ക്ടർമാർ പുറത്തേയ്ക്കുള്ള മരുന്നുകളും, പരിശോധനകളും എഴുതി നൽകുന്ന ഏതെങ്കിലും ലാബുകാർ നൽകുന്ന ലെറ്റർ പാഡലായിരിക്കും. പരിശോധനകൾക്കു കുറിച്ചു നൽകുന്ന ഡോ്ക്ടർമാർ കൃത്യമായി ലാബുകാരുടെ വക കമ്മിഷനുമുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ രോഗിയ്ക്ക് കാൻസറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ ചികിത്സ ആരംഭിച്ചതും. ഒരാഴ്ച കൂടി കാത്തിരുന്നെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതോളജി ലാബിന്റെ പരിശോധനാ ഫലം ലഭിച്ചേനെ. എന്നാൽ, കാൻസർ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചികിത്സ വൈകിപ്പിക്കേണ്ട എന്നു കരുതിയാണ് ആശുപത്രി അധികൃതർ ചികിത്സ അതിവേഗം ആരംഭിച്ചത്.

കാൻസറില്ലത്ത രജനിയ്ക്ക് ക്യാൻസറുണ്ടെന്ന ഗുരുതരമായ പിഴവോട് കൂടി റിപ്പോർട്ട് നല്കിയ ഡയനോവ ലാബ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹർജി നല്കിയത്. ലാബുകൾക്ക് ഏകീകൃത നിരക്ക് വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group