play-sharp-fill
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ‘ഗോ ബാക്ക് ‘ മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; അറസ്റ്റി ചെയ്ത് പൊലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ‘ഗോ ബാക്ക് ‘ മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; അറസ്റ്റി ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ‘ഗോ ബാക്ക് ‘ മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. തേവര സേക്രട്ട് ഹാർട്ട് കോളേജ് പരിസരത്താണ് യൂത്ത് കോൺഗ്രസിൻ്റെ ഒരു പ്രവർത്തകൻ മാത്രം എത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചത്. പോലീസ് ഇയാളെ അറസ്റ്റു ചെയ്തു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘യുവം’ പരിപാടിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മോദിയുടെ പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന് സമീപത്തെ റോഡിലിറങ്ങി പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘യുവം’ സമ്മേളനവേദിയുടെ പ്രധാനകവാടത്തിന് മുന്നിലായിരുന്നു പ്രതിഷേധം നടന്നത്. മുദ്രാവാക്യം വിളിയുമായി എത്തിയ പ്രവർത്തകനെ സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ പിടിച്ചു മാറ്റാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. തുടർന്നു പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.