വിവാഹ മോചനം വേണമെന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയർമാരായ ദമ്പതികൾ , ഒരു വട്ടം കൂടി ചിന്തിച്ചിട്ടു പോരെയെന്ന് സുപ്രീംകോടതി..!
സ്വന്തം ലേഖകൻ
വിവാഹമോചനമാവശ്യപ്പെട്ട സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ദമ്പതികൾക്ക് സുപ്രീംകോടതിയുടെ ഉപദേശം.വിവാഹ ജീവിതം തുടര്‍ന്നു കൊണ്ടുപോകാന്‍ ഒരവസരം കൂടി നല്‍കിക്കൂടെയെന്നായിരുന്നു സുപ്രീംകോടതിയുടെ ഉപദേശം. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണo.
വിവാഹം കഴിക്കാന്‍ സമയം എവിടെ. നിങ്ങളിരുവരും ബംഗളൂരിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരാണ്. ഒരാള്‍ പകല്‍ സമയം ജോലി ചെയ്യുന്നു. മറ്റൊരാള്‍ രാത്രിയിലും. നിങ്ങള്‍ക്ക് വിവാഹമോചനത്തില്‍ യാതൊരു കുറ്റബോധവുമില്ല,. എന്നാല്‍ വിവാഹം കഴിച്ചത് വലിയ പാതകമായി കരുതുന്നു. എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തിന് ഒരവസരം കൂടി നല്‍കുന്നതില്‍ എന്താണ് തെറ്റ്”-എന്നാണ് ജസ്റ്റിസ് നാഗരത്ന ചോദിച്ചത്. പെട്ടെന്ന് വിവാഹമോചനം നടക്കുന്ന സ്ഥലമായി ബംഗളൂരുവിനെ കാണാനാകില്ല. ഒന്നിച്ച് ജീവിക്കുന്നതിന് ദമ്പതികൾ ഒരവസരം കൂടി എടുക്കുന്നതില്‍ തെറ്റില്ലെന്നും നാഗരത്ന നിരീക്ഷിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഈ ഹര്‍ജി പരിഗണിക്കുന്ന സമയത്ത്, കക്ഷികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ ആരായുന്നതിനായി കക്ഷികളെ സുപ്രീംകോടതി മധ്യസ്ഥ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്തതായി ഭാര്യാഭര്‍ത്താക്കന്മാരുടെ അഭിഭാഷകര്‍ ബെഞ്ചിനെ അറിയിച്ചു.1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ 13 ബി വകുപ്പ് പ്രകാരം പരസ്പര സമ്മതത്തോടെ വിവാഹമോചന ഉത്തരവിലൂടെ വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ച സെറ്റില്‍മെന്റ് കരാറിന് ഇരുവരും സമ്മതിച്ചതായി ബെഞ്ച് അറിയിച്ചു.
സ്ഥിര ജീവനാംശമായി ഭാര്യയുടെ എല്ലാ പണ ക്ലെയിമുകളുടെയും പൂര്‍ണവും അന്തിമവുമായ സെറ്റില്‍മെന്റിനായി ഭര്‍ത്താവ് മൊത്തം 12.51 ലക്ഷം രൂപ നല്‍കുമെന്നതാണ് വ്യവസ്ഥകളിലൊന്ന്.