
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ വോട്ട് ചെയ്തതായി കണ്ടെത്തല്‍.
പന്തളത്ത് ഡിവൈഎഫ്‌ഐ നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ അബി വക്കാസിന്റെ പേരിലാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് അബിയെ തേടി പന്തളത്തെ വീട്ടിലെത്തി, മൊഴി രേഖപ്പെടുത്തി മടങ്ങി.
ചോദ്യങ്ങളെല്ലാം ചോദിച്ച് കഴിഞ്ഞ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് അബി വക്കാസിനോട് പറഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും തന്റെ പേരില്‍ മറ്റാരെങ്കിലും വോട്ട് രേഖപ്പെടുത്തിയതാകാമെന്നും അബി വക്കാസ് പറഞ്ഞു.







