
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റെടുക്കുന്നതോടെ പൊലീസിലും വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുങ്ങുന്നത്.
പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് അപ്രധാന തസ്തികകളിലേക്ക് മാറ്റപ്പെട്ട യോഗേഷ് ഗുപ്ത പ്രധാനപ്പെട്ട ചുതലയിലേക്ക് എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ ഉള്‍പ്പെടെയുള്ള പദവികളിലും മാറ്റമുണ്ടാകും.
എല്‍ഡിഎഫ് സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് പ്രധാന പദവികളില്‍ നിന്ന് മാറ്റി നിർത്തപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥർ ഏറെയാണ്. അതില്‍ പ്രധാനപ്പെട്ട ഓഫീസറാണ് യോഗേഷ് ഗുപ്ത. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ യോഗേഷ് ഗുപ്തയെ പിന്നീട് സുപ്രധാന ചുമതലകളിലേയ്ക്ക് കൊണ്ടുവരികയും ചെയ്തില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാനുള്ള യോഗേഷ് ഗുപ്തയുടെ നീക്കത്തിന് പരമാവധി തടയിടാനും സർക്കാർ ശ്രമിച്ചു. നിലവില്‍ കേന്ദ്ര നിയമനം ലഭിക്കാത്ത സാഹചര്യത്തില്‍ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതോടെ പ്രധാനപ്പെട്ട ചുമതലയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.







