
സഞ്ചാരികളുടെ റിവ്യൂകളും റേറ്റിങ്ങുകളും അടിസ്ഥാനമാക്കി പ്രമുഖ ട്രാവല്‍ പ്ലാറ്റ്ഫോമായ ട്രിപ്പ് അഡൈ്വസര്‍ 2026ലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറക്കി.
‘ട്രാവലേഴ്സ് ചോയ്സ് അവാർഡ് – ബെസ്റ്റ് ഓഫ് ദ ബെസ്റ്റ്’ എന്ന പേരില്‍ പുറത്തിറക്കിയ ഈ റാങ്കിങ് കഴിഞ്ഞ 12 മാസത്തിനിടെ യാത്രക്കാർ നല്‍കിയ അനുഭവങ്ങളും വിലയിരുത്തലുകളും പരിഗണിച്ചാണ് തയ്യാറാക്കിയത്.
ട്രിപ്പ് അഡൈ്വസറിലെ 80 ലക്ഷത്തിലധികം ലിസ്റ്റിംഗുകളില്‍ നിന്ന് വെറും ഒരു ശതമാനം സ്ഥലങ്ങള്‍ക്കാണ് ഈ പ്രത്യേക പട്ടികയില്‍ ഇടം ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ‘റോയല്‍ യാട്ട് ബ്രിട്ടാനിയ’ ആണ്. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്ത് രണ്ടാമന്റെയും രാജകുടുംബത്തിന്റെയും ഔദ്യോഗിക കപ്പലായിരുന്ന ഇത് 44 വർഷത്തെ സേവനത്തിനുശേഷം 1997ല്‍ വിരമിച്ചു. ഇപ്പോള്‍ സ്കോട്ട്ലൻഡിലെ എഡിൻബറോയില്‍ വിനോദസഞ്ചാരികള്‍ക്കായി സ്ഥിരമായി പ്രദർശിപ്പിച്ചിരിക്കുകയാണ്.
രണ്ടാം സ്ഥാനത്ത് സ്പെയിനിലെ സാഗ്രദ ഫാമിലിയ ഇടംപിടിച്ചു. ലോകപ്രശസ്ത ആർകിടെക്റ്റായ ആന്റണി ഗൗഡി രൂപകല്പന ചെയ്ത ഈ പള്ളി 150 വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന അത്ഭുത നിർമ്മിതിയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ‘പൂർണമായി പൂർത്തിയാകാത്ത’ പള്ളി എന്ന പ്രത്യേകതയും ഇതിനുണ്ട്.
മൂന്നാം സ്ഥാനത്ത് സിംഗപ്പൂരിലെ ‘ഗാര്‍ഡന്‍സ് ബൈ ദ ബേ’ ആണ്. 101 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനം പ്രകൃതിയും സാങ്കേതികവിദ്യയും കൈകോർക്കുന്ന അതുല്യ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
ന്യൂയോർക്കിലെ പ്രശസ്ത അംബരചുംബിയായ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ് നാലാം സ്ഥാനവും, കേമാൻ ദ്വീപുകളിലെ ക്രിസ്റ്റല്‍ കേവ്‌സ് അഞ്ചാം സ്ഥാനവും നേടി.
ആദ്യ പത്തിലുള്ള മറ്റ് ഇടങ്ങള്‍:
6. ദ റിയല്‍ മേരി കിംഗ്സ് ക്ലോസ്
7. മിനിയേച്ചര്‍ വണ്ടര്‍ലാന്‍ഡ്
8. ഈഫല്‍ ടവര്‍ (പാരീസ്)
9. സണ്‍ സ്റ്റുഡിയോ
10. കാച്ചോയിറ ബൊക്ക ദ ഒന്‍സ
ഇതുകൂടാതെ ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രങ്ങളായ പാരീസിലെ ലൂവ്രെ മ്യൂസിയം, ഇറ്റലിയിലെ കൊളോസിയം, കംബോഡിയയിലെ അങ്കോര്‍വാട്ട്, ലണ്ടനിലെ ബോഡ്ലിയന്‍ ലൈബ്രറി, നെതര്‍ലന്‍ഡിലെ ആന്‍ ഫ്രാങ്ക് ഹൗസ് എന്നിവയും പട്ടികയില്‍ ശ്രദ്ധേയ ഇടം നേടി.







