
ചെന്നൈ: ഉന്നതരെ ‘ലൈംഗികമായി സന്തോഷിപ്പിക്കാന്‍’ വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചെന്ന കേസിന്റെ അന്വേഷണ പുരോഗതി അന്വേഷിച്ച് മദ്രാസ് ഹൈകോടതി.
കേസില്‍ അറസ്റ്റിലായ അറുപ്പുകോട്ട ദേവാംഗ ആര്‍ട്‌സ് കോളജ് അസി. പ്രഫസറായിരുന്ന പി നിര്‍മലാദേവിക്കെതിരായ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപോര്‍ട് സമര്‍പിക്കാന്‍ സംസ്ഥാന സര്‍കാരിന് കോടതി നിര്‍ദേശം നല്‍കി.
വിശാഖ കമ്മറ്റി മാര്‍ഗനിര്‍ദേശപ്രകാരമുള്ള സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. സര്‍വകലാശാലാ തലത്തില്‍ നിര്‍മലാദേവിക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍, കുറ്റപത്രത്തിന്റെ പകര്‍പ് തുടങ്ങിയവ സമര്‍പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 6ന് കേസ് വീണ്ടും പരിഗണിക്കും.
മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നതരെ ലൈംഗികമായി ‘സന്തോഷിപ്പിക്കാന്‍’ നിര്‍ബന്ധിച്ചെന്ന് കാണിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ 2018ലാണ് നിര്‍മലാദേവിയെ അറുപ്പുകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 11 മാസത്തെ വിചാരണ തടവിനുശേഷമാണ് ഇവര്‍ പുറത്തിറങ്ങിയത്.
നിര്‍മലാദേവിക്കെതിരായ കേസ് ക്രൈംബ്രാഞ്ചില്‍ നിന്നു മാറ്റി വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പിക്കണമെന്ന ഹര്‍ജി പരിഗണിച്ച ഹൈകോടതി ബെഞ്ചാണ് അന്വേഷണ പുരോഗതി സംബന്ധിച്ച റിപോര്‍ട് ആവശ്യപ്പെട്ടത്.







