play-sharp-fill
മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ ; പ്രതി ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെന്ന് പോലീസ്

മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ ; പ്രതി ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെന്ന് പോലീസ്

സ്വന്തം ലേഖകൻ

ഷൊർണൂർ: ഷൊർണൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഷൊർണൂർ പഴയ കൊച്ചിൻ പാലത്തിന് സമീപം വെച്ച് 98.87 ഗ്രാം എം.ഡി.എം.എ യുമായി മുഹമ്മദ് ആസിഫ്.കെ (26) എന്നയാളാണ് പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. കർണ്ണാടക കുടക് സ്വദേശിയായ പ്രതി ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടാമ്പിയിലും, ഷൊർണൂരും കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ MDMA കേസുകളിൽ പ്രതികൾക്ക് ലഹരിയെത്തിച്ചതിൽ മുഹമ്മദ് ആസിഫിന് പങ്കുണ്ട്.

ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, മങ്കര, പാലക്കാട് ടൗൺ, പുതുശ്ശേരി, ആലത്തൂർ, വടക്കഞ്ചേരി, തൃത്താല, മലമ്പുഴ എന്നിവിടങ്ങളിൽ നിന്നും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് മാരക ലഹരി മരുന്നായ എം.ഡി.എം.എ പിടികൂടിയിരുന്നു.