play-sharp-fill
പ്രണയിനിയെ ചൊല്ലി വൈക്കം കായലോരത്ത് യുവാക്കളുടെ കൂട്ടത്തല്ല്; ബീയര്‍ കുപ്പി ഉപയോഗിച്ചും ആക്രമണം; നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു

പ്രണയിനിയെ ചൊല്ലി വൈക്കം കായലോരത്ത് യുവാക്കളുടെ കൂട്ടത്തല്ല്; ബീയര്‍ കുപ്പി ഉപയോഗിച്ചും ആക്രമണം; നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു

സ്വന്തം ലേഖിക

വൈക്കം: പ്രണയിനിയെ ചൊല്ലി വൈക്കം കായലോരത്ത് യുവാക്കളുടെ കൂട്ടത്തല്ല്.

ചേര്‍ത്തല പാണാവള്ളി സ്വദേശിയായ യുവാവും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍, നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയും ചേര്‍ത്തല സ്വദേശിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറിയതോടെ പ്രകോപിതനായ യുവാവ് വൈക്കം കായലോരത്തെത്തി പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.

ഇതോടെ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വിഷയത്തില്‍ ഇടപ്പെട്ടു. തുടര്‍ന്നായിരുന്നു കൂട്ടത്തല്ല്. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് പുറമെ ബീയര്‍ കുപ്പിയുമായി പരസ്പരം ആക്രമിക്കാന്‍ ശ്രമിച്ചു.
നാട്ടുകാരില്‍ ചിലരാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

അതേസമയം, വൈക്കത്തെ കായലോര ബീച്ചില്‍ കാടുപിടിച്ച പ്രദേശം കേന്ദ്രീകരിച്ച്‌ അനശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളും വ്യാപകമായി നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സിസിടിവി ക്യാമറകളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം പ്രവണതകള്‍ തടയാന്‍ നടപടിയില്ല.

കാടുകയറിയ പ്രദേശം വൃത്തിയാക്കി കമ്പിവേലികള്‍ ഇടുന്നതിനോടൊപ്പം പോലീസ് പരിശോധനയും കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.