ഭാര്യയെ ശല്യപ്പെട്ടുത്തിയതിന് ഭർത്താവ് തീ കൊളുത്തിയ 23 – ക്കാരൻ മരിച്ചു
കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ തർക്കത്തിൽ പെട്രോൾ ഒഴിച്ചു കത്തിച്ച യുവാവ് ചികിത്സയിൽ ലായിരിക്കെ മരണപ്പെട്ടു. കൊല്ലം ചടയമംഗലം പോരേടത്താണ് സംഭവം. കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്.
സംഭവത്തെ തുടർന്ന് സനലിനെ പോലീസ് റിമാൻഡ് ചെയ്തു. സനലിന്റെ ഭാര്യയെയാണ് യുവാവ് ശല്യപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
Third Eye News Live
0