ഭാര്യ സഹോദരനെ കൊലപ്പെടുത്തിയത്തിയ പ്രതിക്ക് ജീവപര്യന്തവും, കഠിനതടവും വിധിച്ച് കോടതി
കൊല്ലം : ഭാര്യ സഹോദരനെ കുത്തി കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തവും കഠിനതടവും വിധിച്ച് കോടതി.കൊല്ലം കൊറ്റങ്കര പണ്ടാരക്കുളത്തിനു സമീപം കുമ്പളത്തുവിള കിഴക്കതിൽ രാജീവിന് (34) ആണു കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ജീവപര്യന്തം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ പ്രതിയുടെ ഭാര്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.
2018 മാർച്ചിലാണു കേസിന് ആസ്പദമായ സംഭവം. രാജീവിന്റെ സഹോദരീ ഭർത്താവ് കൊറ്റങ്കര മഠത്തിവിള വീട്ടിൽ അജിത്തിനെ (32) ആണ് കുത്തിക്കൊലപ്പെടുത്തിയത്.
ഗൾഫിൽ എൻജിനീയറായി ജോലി നോക്കുകയായിരുന്നു അജിത്. രാജീവിന് വിവാഹ സമയത്ത് കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന 3 ലക്ഷം രൂപയ്ക്ക് സഹോദരിയുടെയും പ്രായപൂർത്തിയാകാത്ത അവരുടെ മകളുടെയും പേരിൽ വീടും സ്ഥലവും വാങ്ങി നൽകിയതാണു പ്രശ്നത്തിന് വഴിവെച്ചത്. തുടർന്ന് ഗൾഫിൽ നിന്ന് അജിത്ത് നാട്ടിലേക്ക് എത്തിയപ്പോഴാണ് കൊലപാതകമെന്ന് അറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം കണ്ട, രാജീവിന്റെ ഭാര്യയും അജിത്തിന്റെ സഹോദരിയുമായ അനുമോൾ കോടതിയിൽ മജിസ്ട്രേട്ട് മുൻപാകെ നൽകിയ മൊഴി പിന്നീട് മാറ്റിപ്പറഞ്ഞു. കോടതി ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു.ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി പറഞ്ഞു.
കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന ഡി.പങ്കജാക്ഷൻ, ആർ.വിനോദ് ചന്ദ്രൻ, ഡി.ഷിബു കുമാർ എന്നിവർ അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷൻ സഹായിയായി ഡബ്ല്യുസിപിഒ മഞ്ജുഷ ഹാജരായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ, ജിതിൻ രവീന്ദ്രൻ എന്നിവർ കോടതിയിൽ ഹാജരായി.