മാട്രിമോണിയൽ സൈറ്റിലൂടെ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വിവാഹ വാഗ്ദാനം നൽകി യുവതിയെ കബിളിപ്പിച്ച മൂന്നുപേർ പിടിയിലായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ത്രിപുര സ്വദേശികളായ കുമാര്‍ ജമാത്യ (36), സൂരജ് ദബര്‍ണ (27), സജിത് ജമാത്യ (40) എന്നിവരെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയില്‍നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
യുവതിയെ മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട് യു.എന്‍ മിഷനില്‍ ഡോക്ടറെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹ വാഗ്‌ദാനം. വിശ്വാസത്തിനായി ചിത്രവും വാട്സ് ആപ് നമ്ബറും നൽകുകയും തുടര്‍ന്ന് വാട്സ് ആപിലൂടെ സന്ദേശങ്ങള്‍ കൈമാറാൻ തുടങ്ങി. ജോലിക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനെന്ന് വിശ്വസിപ്പിച്ച് പല തവണയായി യുവതിയില്‍നിന്ന് പണം തട്ടിയെടുത്തു.
തുടര്‍ച്ചയായി പണമാവശ്യപ്പെട്ടതോടെ കഴിഞ്ഞ മേയില്‍ യുവതി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പണമയച്ചുനല്‍കിയ അക്കൗണ്ട് ത്രിപുരയിലാണെന്ന് കണ്ടെത്തി. ബാങ്ക് അക്കൗണ്ട് ഉടമകളെ അന്വേഷിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. അറസ്റ്റിലായ പ്രതികളെ അഗര്‍ത്തലയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയശേഷം തിരുവനന്തപുരത്ത് എത്തിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈദരാബാദ്, ബംഗളൂരു കേന്ദ്രീകരിച്ചുള്ള ചില അക്കൗണ്ടുകളിലേക്കും പണം നല്‍കിയിട്ടുണ്ട്. ഈ അക്കൗണ്ട് ഉടമകളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ പൊലീസ് ഡിവൈ.എസ്.പി കരുണാകരന്‍, സി.ഐ വിനോദ്‌കുമാര്‍, എസ്.ഐ ബിജുലാല്‍, സിവില്‍ പൊലീസ് ഓഫിസര്‍ ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.