മാട്രിമോണിയൽ സൈറ്റിലൂടെ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വിവാഹ വാഗ്ദാനം നൽകി യുവതിയെ കബിളിപ്പിച്ച മൂന്നുപേർ പിടിയിലായി
സ്വന്തം ലേഖകൻ തിരുവനന്തപുരം: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ത്രിപുര സ്വദേശികളായ കുമാര്‍ ജമാത്യ (36), സൂരജ് ദബര്‍ണ (27), സജിത് ജമാത്യ (40) എന്നിവരെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയില്‍നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. യുവതിയെ മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട് യു.എന്‍ മിഷനില്‍ ഡോക്ടറെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹ വാഗ്‌ദാനം. വിശ്വാസത്തിനായി ചിത്രവും വാട്സ് ആപ് നമ്ബറും നൽകുകയും തുടര്‍ന്ന് […]