പിഞ്ചുകുഞ്ഞുങ്ങളെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി; അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് സീറോ മലബാര്‍ സഭയിലെ വൈദികനൊപ്പം കഴിയുന്ന യുവതിയെ;     ഒളിച്ചോട്ടം പ്ലാന്‍ ചെയ്തത് ധ്യാനം കൂടാനെത്തിയപ്പോള്‍; കുഞ്ഞുങ്ങളെ കൂടെ കൂട്ടിയത് ബാലനീതിയില്‍ അറസ്റ്റ് ഒഴിവാക്കാന്‍; പീരുമേട് കോടതിയില്‍ സ്‌റ്റെല്ലയും ടോണിയും ഒരുമിച്ച കഥ

പിഞ്ചുകുഞ്ഞുങ്ങളെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി; അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് സീറോ മലബാര്‍ സഭയിലെ വൈദികനൊപ്പം കഴിയുന്ന യുവതിയെ; ഒളിച്ചോട്ടം പ്ലാന്‍ ചെയ്തത് ധ്യാനം കൂടാനെത്തിയപ്പോള്‍; കുഞ്ഞുങ്ങളെ കൂടെ കൂട്ടിയത് ബാലനീതിയില്‍ അറസ്റ്റ് ഒഴിവാക്കാന്‍; പീരുമേട് കോടതിയില്‍ സ്‌റ്റെല്ലയും ടോണിയും ഒരുമിച്ച കഥ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: പിഞ്ചുകുഞ്ഞുങ്ങളുമായി കാണാതായ വീട്ടമ്മയ്ക്ക് വേണ്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.

പൊലീസ് സൈബര്‍ സെല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ ആള് തൃശൂരില്‍. അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് സീറോ മലബാര്‍ സഭയിലെ വൈദികനൊപ്പം കഴിയുന്ന യുവതിയെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് വൈദികനൊപ്പം കഴിഞ്ഞാല്‍ മതിയെന്ന് യുവതി. കുഞ്ഞുങ്ങളെ പിതാവിനൊപ്പവും യുവതിയെ കാമുകനൊപ്പവും പോകാന്‍ കോടതി അനുവദിച്ചു. സാധാരണ പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ കടന്നു കളയുന്ന അമ്മമാര്‍ക്കെതിരെ പൊലീസ് ബാലനീതി പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. ഇതു മനസ്സിലാക്കിയാണ് കുട്ടികളുമായി അമ്മ മുങ്ങിയത്.

ഉപ്പുതറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ടത് തൃശൂര്‍ സ്വദേശിയായ വൈദികന്‍ ഫാ. ടോണി വര്‍ഗീസും അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്ത് ഹെവന്‍വാലി സ്വദേശിനി സ്റ്റെല്ല മരിയയുമാണ്. ലത്തീന്‍ കത്തോലിക്ക സഭയില്‍പ്പെട്ടയാളാണ് സ്റ്റെല്ല. ഇവരുടെ ഭര്‍ത്താവ് പള്ളിയിലെ ഗാനശുശ്രൂഷകനാണ്. ഭര്‍ത്താവുമായി സ്റ്റെല്ലയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

10 വര്‍ഷമായി വൈദികനും സ്റ്റെല്ലയുമായി പ്രണയത്തിലാണെന്ന് പറയുന്നു. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയം തുടര്‍ന്നു പോവുകയായിരുന്നു. അടുത്തു സമയത്ത് ചാപ്പാത്തിലെ പള്ളിയില്‍ വൈദികന്‍ ധ്യാനം കൂടാന്‍ വന്നിരുന്നുവത്രേ. ഈ സമയത്ത് ഇരുവരും പ്ലാന്‍ ചെയ്ത് ഒളിച്ചോടാന്‍ ഉറപ്പിച്ചു. സഭ പുറത്താക്കുമെന്നതിനാല്‍ കോട്ടയത്ത് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വൈദികന്‍ ജോലി നേടി. ഒരു വാടക വീടും കണ്ടെത്തി.

അതിന് ശേഷമാണ് ഒരാഴ്ച മുൻപ് യുവതിയുമായി നാടുവിട്ടത്. പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ കടന്നാല്‍ ബാലാവകാശ നിയമപ്രകാരം രണ്ടു പേരും റിമാന്‍ഡില്‍ പോകുമെന്ന് കണ്ടാണ് അവരെയും യുവതി ഒപ്പമെടുത്തത്. ഈ രിതിയില്‍ വൈദികന് നിയമോപദേശം ലഭിച്ചിരുന്നുവത്രേ. അവസരം കാത്തിരുന്ന പുരോഹിതന്‍ വാഹനവുമായി ചപ്പാത്തിലെത്തി കുഞ്ഞുങ്ങള്‍ക്കൊപ്പം യുവതിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു.

ഭര്‍ത്താവും ബന്ധുക്കളും പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വൈദികനും വീട്ടമ്മയും കുട്ടികളുമായി നാടു വിട്ടതായി കണ്ടെത്തി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. പൊലീസ് വിളിപ്പിച്ചത് പ്രകാരം ഇരുവരും ഉപ്പുതറ പൊലീസ് സ്റ്റേഷനില്‍ എത്തി.

ഇവരെ പീരുമമേട് കോടതിയില്‍ ഹാജരാക്കി. പുരോഹിതാനൊപ്പം പോകാണാനാണ് താല്‍പ്പര്യമെന്നു യുവതി അറിയിച്ചത്തോടെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു. മക്കളെ ഭര്‍ത്താവിനോപ്പം അയച്ചു. അതേ സമയം വൈദികനെ സഭ പുറത്താക്കിയതാണെന്നാണ് പൊലീസ് പറയുന്നത്.