ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റക്കൈകൊണ്ട് യുവാവിൻ്റെ സ്‌കൂട്ടർ യാത്ര; തടഞ്ഞ് നിർത്തി ശാസിച്ച പൊലീസ് ബന്ധുവിനെ വിളിച്ച് വരുത്തി കൂടെ പറഞ്ഞുവിട്ടു
സ്വന്തം ലേഖിക
പാലക്കാട്: ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റക്കൈകൊണ്ട് അപകടകരമാംവിധം സ്‌കൂട്ടർ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിർത്തി ശാസിച്ച് പൊലീസ്.
ഒറ്റകൈ കൊണ്ട് സ്‌കൂട്ടർ ഓടിക്കാൻ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞതിനെ തുടർന്ന് യുവാവ് തന്റെ ബന്ധുവിനെ വിളിച്ചുവരുത്തിയാണ് യാത്ര തുടർന്നത്. പാലക്കാട് താരേക്കാടാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചക്കന്തറയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോവുകയാണെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇങ്ങനെ യാത്രചെയ്യാൻ പറ്റില്ലെന്നും ഓട്ടോ വിളിച്ച് പോയ്‌ക്കോളൂവെന്നും പൊലീസ് നിർദേശിച്ചു.
പിന്നീട് ബന്ധുവിനെ വിളിച്ചുവരുത്തി കൂടെ വിടുകയായിരുന്നു. സാഹസികമായി യാത്രചെയ്ത് -അപകടങ്ങൾ വിളിച്ചുവരുത്തരുതെന്ന് ശാസിച്ചാണ് യുവാവിനെ പൊലീസ് പറഞ്ഞുവിട്ടത്.
Third Eye News Live
0