play-sharp-fill
സ്കൂട്ടർ ഓടിക്കാന്‍ പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലെ കുഴിയിലേക്ക് മറിഞ്ഞു; ഭർത്താവിന്റെ കൺമുന്നിൽ യുവതിക്ക് ദാരുണാന്ത്യം

സ്കൂട്ടർ ഓടിക്കാന്‍ പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലെ കുഴിയിലേക്ക് മറിഞ്ഞു; ഭർത്താവിന്റെ കൺമുന്നിൽ യുവതിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ
പത്തനംതിട്ട: സ്കൂട്ടർ ഓടിക്കാന്‍ പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലെ കുഴിയിലേക്ക് മറിഞ്ഞു. ഭർത്താവിന്റെ കൺമുന്നിൽ യുവതിക്ക് ദാരുണാന്ത്യം.

മങ്ങാരം കൊടിഞ്ഞിമൂലയില്‍ പ്രവീണിന്റെ ഭാര്യ വിദ്യ (28) ആണ് മരിച്ചത്.

കോന്നിയില്‍ മരൂര്‍ പാലത്തിന് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ഭര്‍ത്താവായ പ്രവീണ്‍ നോക്കി നില്‍ക്കെ വാഹനം ഓടിക്കാന്‍ പഠിക്കുന്നതിനിടെ സ്കൂട്ടർ മറിയുകയായിരുന്നു. മരൂര്‍ പാലത്തുനിന്ന് വണ്മെലിപടിയിലേക്ക് പോയ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിലേക്ക് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടിഞ്ഞിമൂല ഗോപാലകൃഷ്ണന്‍ ആചാരിയുടെ മകളാണ് വിദ്യ. പ്രണവ്, പല്ലവി എന്നിവര്‍ മക്കളാണ്.