നാടുവിട്ടത് പിതാവിന്റെ സ്‌കൂട്ടറില്‍; കേരളത്തിന് പുറത്ത് മാറി മാറി താമസം;  കുമ​ര​ക​ത്ത് നി​ന്നും ര​ണ്ടാ​ഴ്ച മുൻപ് കാ​ണാ​താ​യ ഇരുപതുകാ​ര​നെ​യും വി​ദ്യാ​ര്‍​ഥി​നി​യെ​യും കോ​യമ്പത്തൂരി​ല്‍​ നി​ന്നും ക​ണ്ടെ​ത്തി

നാടുവിട്ടത് പിതാവിന്റെ സ്‌കൂട്ടറില്‍; കേരളത്തിന് പുറത്ത് മാറി മാറി താമസം; കുമ​ര​ക​ത്ത് നി​ന്നും ര​ണ്ടാ​ഴ്ച മുൻപ് കാ​ണാ​താ​യ ഇരുപതുകാ​ര​നെ​യും വി​ദ്യാ​ര്‍​ഥി​നി​യെ​യും കോ​യമ്പത്തൂരി​ല്‍​ നി​ന്നും ക​ണ്ടെ​ത്തി

Spread the love

സ്വന്തം ലേഖകൻ

കു​മ​ര​കം: കു​മ​ര​ക​ത്തു​നി​ന്നും ര​ണ്ടാ​ഴ്ച മു​ൻപ് കാ​ണാ​താ​യ 20 കാ​ര​നെ​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യേ​യും കു​മ​ര​കം പൊലീ​സ് കോ​യ​മ്പത്തൂ​രി​ല്‍​ നി​ന്നും ക​ണ്ടെ​ത്തി.

വി​ദ​ഗ്ധ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണു കു​മ​ര​കം പൊലീ​സ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ല്‍​വ​ച്ചും ഇ​വ​രെ ക​ണ്ടെ​ത്തി​യ​താ​യി ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ച്‌ ബ​ന്ധു​ക്ക​ളും പൊലീ​സും നി​ര​വ​ധി​യി​ട​ങ്ങ​ളി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്കു മുൻപ് ഇ​വ​ര്‍ ഊ​ട്ടി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​വ​രു​ടെ മൊ​ബൈ​ല്‍ സ്വി​ച്ച്‌ ഓ​ഫ് ആ​യി​രു​ന്ന​തി​നാ​ല്‍ ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പി​ന്നി​ടും കേ​ര​ള​ത്തി​നു വെ​ളി​യി​ല്‍ തു​ട​ര്‍​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യ​ത്. യു​വാ​വ് പി​താ​വി​ന്‍റെ സ്കൂ​ട്ട​റി​ലാ​ണു കാ​മു​കി​യാ​യ 16 കാ​രി​യേ​യും കൊ​ണ്ട് നാ​ടു​വി​ട്ട​ത്. പി​ന്നീ​ട് സ്കൂ​ട്ട​ര്‍ വൈ​റ്റി​ല​യി​ല്‍​നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.