നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടർ റോഡരികിലെ പോസ്റ്റിൽ ഇടിച്ച് അപകടം; പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപുരം സ്വദേശിനി മരിച്ചു; മരിച്ചത് കുറവിലങ്ങാട് ദേവമാതാ കോളജിലെ ഡിഗ്രി വിദ്യാർത്ഥിനി
സ്വന്തം ലേഖിക
കോട്ടയം: സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ആലപുരം വെട്ടത്തു പുത്തൻപുരയിൽ വിനോദ് അഗസ്റ്റിന്റെയും പ്രിൻസിയുടെയും മകൾ ജെന്നിഫർ വിനോദ് (18) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കുറവിലങ്ങാട് ദേവമാതാ കോളജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ ജെന്നിഫർ അപകടത്തിൽ പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച 11.30ന് ആലപുരം കവലയിലായിരുന്നു അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജെന്നിഫറിന് തലയ്ക്കാണ് പരുക്കേറ്റത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം നാളെ 10ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഫൊറോന പള്ളിയിൽ.
സഹോദരൻ: അലക്സ്.
Third Eye News Live
0