മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: വിദേശത്ത് മെഡിക്കല്‍ പഠനം നടത്തുകയായിരുന്ന പെണ്‍കുട്ടിയുമായി സ്നേഹ ബന്ധം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.
അവധിക്ക് നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിന് സമീപത്തെ ഹോട്ടല്‍ റൂമില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
എറണാകുളം പള്ളിപ്പുറം ചേറായില്‍ സ്വദേശി ആഷിക്കിനെയാണ് (22 ) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്‍തത് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നു. വലിയതുറ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്.
കേസ് എറണാകുളം റൂറല്‍ പൊലീസിന് കൈമാറി. ശംഖുംമുഖം എസിപി ഡി കെ പൃഥ്വിരാജിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ പ്രകാശ്, സി.പി.ഒ മാരായ ജിജി, മുഹമ്മദ് താസിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Third Eye News Live
0