കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ

കോഴിക്കോട്: രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷം കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്നറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ അടുത്തിടെ നടന്ന ജനനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തും.