വിധി വിചിത്രം..! ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയത്..! അഴിമതി വിരുദ്ധ സംവിധാനത്തിന്റെ വിശ്വാസ്യത മുഴുവൻ തകർത്ത് തരിപ്പണമാക്കി: വി ഡി സതീശൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോകായുക്തയുടെ വിധി വിസ്മയിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ഏറ്റവും വലിയ അഴിമതിവിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത മുഴുവൻ തകർത്ത് തരിപ്പണമാക്കി ഈ വിധിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹൈക്കോടതിയുടെ ഇടപെടൽ മൂലമാണ് കാര്യങ്ങൾ ഇത്രയും വേഗം നീങ്ങിയത്. വിധി പറയാനായി 1 വർഷത്തെ കാലതാമസം എന്തിനെന്നതിൽ അവ്യക്തയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി അനന്തമായി നിട്ടീകൊണ്ട് പോകുകയെന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവർണറുമായി ധാരണ ഉണ്ടാക്കിയാൽ ഈ വിഷയത്തിലെ നിലവിലെ സാഹചര്യം മാറും. ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണെന്നും സതീശൻ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത മൂന്നംഗ വിശാല ബെഞ്ചിന് വിട്ട് ഇന്നാണ് വിധി പറഞ്ഞത്. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ ഹർജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും വിധി പറഞ്ഞ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി.
മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാമോ എന്നതിലും കേസ് നിലനിൽക്കുമോ എന്നതിലുമാണ് രണ്ട് ജസ്റ്റിസുമാർക്കും വ്യത്യസ്ത അഭിപ്രായമുണ്ടായത്.