‘ ചങ്കു കൊടുത്തും സംരക്ഷിക്കും’! നേതൃസ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറായാല്‍ പോലും മാറ്റില്ല; ജനാധിപത്യ കേരളം സുധാകരന് ഒപ്പമാണെന്ന് വിഡി സതീശന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പാര്‍ട്ടി ചങ്കു കൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെട്ടിച്ചമച്ച കേസിന്റെ പേരില്‍ സുധാകരന്‍ നേതൃസ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറായാല്‍ പോലും മാറ്റില്ല. ജനാധിപത്യ കേരളം സുധാകരന് ഒപ്പമാണ്. കോൺഗ്രസ്‌ ഒറ്റക്കെട്ടായി സുധാകരനൊപ്പമുണ്ടെന്നും സതീശന്‍ പറഞ്ഞു. സുധാകരനെ അറസ്റ്റ് ചെയ്തതിലൂടെ സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധിയാണ് വീണ്ടും പ്രകടമായത്. മോന്‍സന്റെ ഡ്രൈവറെമൂന്നുതവണ ചോദ്യംചെയ്തിട്ടും സുധാകരനെതിരെ മൊഴിയില്ലായിരുന്നു. പരാതിക്കാര്‍ പത്തുകോടി നല്‍കിയത് ആരുടെയും സാന്നിധ്യമില്ലാതെയാണ്. പിന്നെന്തിനാണ് 25 ലക്ഷത്തിന് സുധാകരന്റെ ഗ്യാരന്റിയെന്നും സതീശന്‍ ചോദിച്ചു. കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ കെപിസിസി […]

‘എ ഐ ക്യാമറയിൽ 100 കോടിയുടെ അഴിമതി..!! 45 കോടിക്ക് തീർക്കാവുന്ന പദ്ധതിക്ക് 57 കോടിയുടെ പ്രപ്പോസൽ ..!! മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവിന് അഴിമതിയിൽ പങ്ക്’ ..!!

സ്വന്തം ലേഖകൻ കൊച്ചി : റോഡ് ക്യാമറ പദ്ധതിയിൽ 100 കോടിയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവിന് അഴിമതിയിൽ പങ്കുണ്ട്. ആകെ 50 കോടിയിൽ താഴെ മാത്രം ചെലവു വരുന്ന പദ്ധതിയാണ് ഭീമൻ ചെലവിൽ നടപ്പാക്കിയതെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സതീശൻ ആരോപിച്ചു. ‘‘കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വൻ വിലയ്ക്കാണു വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്ആർഐടിക്ക് ലഭിച്ചത് 6 ശതമാനം കമ്മിഷനാണ്. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്‌സ് കമ്പനി അറിയിച്ചിരുന്നു. […]

എഐ ക്യാമറ ഇടപാട് : പ്രധാന രേഖകളിൽ ഒന്ന് ഇന്ന് പുറത്തുവിടും..!! സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്ത്..!! ആ പെട്ടി കയ്യിൽ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കൾ..! ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നാല് അഴിമതികൾ ഉടൻ പുറത്തു വരുമെന്നും വി ഡി സതീശൻ

സ്വന്തം ലേഖകൻ മലപ്പുറം: എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട ഒരു പ്രധാന രേഖ ഇന്ന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണെന്ന് പറഞ്ഞ അദ്ദേഹം ആ പെട്ടി കയ്യിൽ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും കുറ്റപ്പെടുത്തി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നാല് അഴിമതികൾ ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണ് ഇപ്പോൾ നടത്തുന്നതെന്നും തങ്ങളുടെ കാലത്ത് ഇത്രയും വലിയ സമരങ്ങൾ നടന്നിട്ടില്ലെന്നും […]

പുരപ്പുറത്ത് കയറി നിന്ന് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന അതേ മുഖ്യമന്ത്രിയും സംഘവും തന്നെയാണ് മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നത്; പിണറായി സർക്കാർ മോദിയുടെ കാർബൺ കോപ്പി: വി.ഡി സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുരപ്പുറത്ത് കയറി നിന്ന് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന അതേ മുഖ്യമന്ത്രിയും സംഘവും തന്നെയാണ് മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയം. നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷം ചിത്രീകരിച്ചതിന് മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഏകപക്ഷീയവും അപലപനീയവുമാണെന്നും അദ്ദേഹം പറഞ്ഞു. എട്ട് പ്രതിപക്ഷ എം.എ.എമാരുടെ പി.എമാർക്കും ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് നോട്ടിസ് നൽകിയിരുന്നു. […]

വിധി വിചിത്രം..! ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയത്..! അഴിമതി വിരുദ്ധ സംവിധാനത്തിന്റെ വിശ്വാസ്യത മുഴുവൻ തകർത്ത് തരിപ്പണമാക്കി: വി ഡി സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോകായുക്തയുടെ വിധി വിസ്മയിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ഏറ്റവും വലിയ അഴിമതിവിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത മുഴുവൻ തകർത്ത് തരിപ്പണമാക്കി ഈ വിധിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹൈക്കോടതിയുടെ ഇടപെടൽ മൂലമാണ് കാര്യങ്ങൾ ഇത്രയും വേഗം നീങ്ങിയത്. വിധി പറയാനായി 1 വർഷത്തെ കാലതാമസം എന്തിനെന്നതിൽ അവ്യക്തയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി അനന്തമായി നിട്ടീകൊണ്ട് പോകുകയെന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവർണറുമായി ധാരണ ഉണ്ടാക്കിയാൽ ഈ വിഷയത്തിലെ നിലവിലെ സാഹചര്യം മാറും. ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ […]

”മരുമകൻ എത്രത്തോളം പി ആർ വർക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നിൽ’; റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിൽ..!സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയാണ് നിയമസഭയിൽ നടക്കുന്നത് : വി ഡി സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം:മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. നിയമസഭ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് വി ഡി സതീശൻ റിയാസിനെതിരെ രം​ഗത്തെത്തിയത്. ഒരു പേപ്പർ മേശപ്പുറത്ത് വെക്കാൻ സ്പീക്കർ വിളിച്ചപ്പോൾ അതിന് പകരം, പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കാൻ എന്ത് അധികാരമാണ് പൊതുമരാമത്ത് മന്ത്രി റിയാസിനുള്ളത്. സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാ​ഗമായിട്ടാണ് നിയമസഭയിൽ […]

“കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം”…!ഷുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല ; പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥൻ അറിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി സഭയിൽ വന്നു പറയുന്നത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയിൽ മറുപടി പറയേണ്ടത്. പിജെ ആർമിയിലെ മുന്നണി പോരാളിയായിരുന്നു ആകാശ് തില്ലങ്കേരി. വർഷങ്ങളായി ക്രിമിനൽ പ്രവർത്തനം നടത്തുന്ന കൊട്ടേഷൻ സംഘത്തിലെ അംഗമാണ് ഇയാൾ. സിപിഎം ആകാശിനെ ഒക്കത്ത് വെച്ച് നടക്കുകയായിരുന്നു. പുസ്തകം […]

നിയമസഭയിലെ ദ്യശ്യങ്ങള്‍ പകര്‍ത്തുന്നതിനുള്ള മാധ്യമവിലക്ക് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്; മാധ്യമങ്ങളെ വിലക്കിയത് കോവിഡിൻ്റെ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭക്കുള്ളിലെ ദ്യശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം.എന്നാല്‍ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കോവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുകയും ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിന്‍വലിച്ചിട്ടില്ല. മാധ്യമവിലക്ക് അടിയന്തിരമായി പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു കത്തിൻ്റെ […]