അലഹബാദിന്റെ പേര് മാറ്റിയതിൽ വിശദീകരണം തേടി ഉത്തർപ്രദേശ് സർക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്

അലഹബാദിന്റെ പേര് മാറ്റിയതിൽ വിശദീകരണം തേടി ഉത്തർപ്രദേശ് സർക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: അലഹബാദിന്റെ പേര് മാറ്റിയതിൽ വിശദീകരണം തേടി ഉത്തർപ്രദേശ് സർക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്. അലഹബാദിന്റെ പേര് യോഗി സർക്കാർ പ്രയാഗ്രാജ് എന്നാക്കി മാറ്റിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

അലഹബാദ് ഹെറിറ്റേജ് സൊസൈറ്റി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഹർജിയിൽ പേര് മാറ്റിയതിന്റെ സാധുത ചോദ്യം ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അധികാരത്തിന് കീഴിലുള്ള റെയിൽവേ സ്റ്റേഷൻ, കേന്ദ്ര സർവകലാശാലകൾ, കേന്ദ്ര സർക്കാർ സ്ഥാപാനങ്ങൾ എന്നിവയുടെ പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആർ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ചരിത്രപ്രധാന്യമുള്ള അലഹബാദ് നഗരത്തിന്റെ പേര് മാറ്റിയ യോഗി ആദിത്യനാഥ് സർക്കാറിന്റെ നടപടിക്കെതിരെ വൻ വിമർശനവും വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ തീരുമാനത്തെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു.