
കോട്ടയം: മഴക്കുറവ് ഈ വർഷവും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കോട്ടയം ജില്ലക്കാർ. വേനല്‍ മഴയിലെ കുറവ് കാലവര്‍ഷത്തില്‍ പരിഹരിക്കപ്പെട്ടാൽ നന്ന്. പെയ്യാന്‍ മടിച്ചു നില്‍ക്കുന്ന കാലവര്‍ഷമാണ് ആശങ്കയ്‌ക്കു
കാരണം.
കഴിഞ്ഞ വര്‍ഷം 116 ശതമാനം അധികം പെയ്‌ത വേനല്‍ മഴ ഇത്തവണ 14 ശതമാനം അധികം മാത്രമാണ് പെയ്‌തത്. പ്രതീക്ഷിച്ചതിനേക്കാള്‍ 19 ശതമാനം കുറവോ, കൂടുതലോ പെയ്‌താല്‍ ശരാശരി എന്ന ഗണത്തിലാണ് കണക്കാക്കുക. ഏതാനും വര്‍ഷങ്ങളായി മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള സീസണില്‍ മഴ 80 ശതമാനത്തിനു മേല്‍ അധികം പെയ്‌തിരുന്നു.
ഇതിനു പിന്നാലെയാണ് കാലവര്‍ഷം മടിച്ചു നില്‍ക്കുന്നത്. മേയ് അവസാന വാരം മുതല്‍ കാലവര്‍ഷം പെയ്‌തു തുടങ്ങുമെന്നായിരുന്നു ആദ്യ പ്രവചനം, എന്നാല്‍ പെയ്‌തില്ല. ഇന്നും നാളെയുമായി ശക്‌തമായ മഴ പെയ്യുമെന്നാണു നിലവിലെ പ്രവചനം. എന്നാല്‍, ഈ മാസം രണ്ടാം ഘട്ടത്തില്‍ മഴ കുറഞ്ഞേക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലവര്‍ഷ ആരംഭിച്ചിട്ടു രണ്ടു ദിവസമായപ്പോള്‍ മഴക്കുറവ് 53 ശതമാനമാണ്. കഴിഞ്ഞ വര്‍ഷവും കാലവര്‍ഷത്തില്‍ ശരാശരി മഴ മാത്രമാണ് പെയ്‌തത്.
അതേസമയം, മഴക്കുറവിനെത്തുടര്‍ന്ന് പുഴകളിലും തോടുകളിലും കിണറുകളിലുമൊക്കെ ജലനിരപ്പ് താഴ്‌ന്നു തന്നെയാണ്.
ആഴമേറിയ കിണറുകളില്‍ ഇതുവരെയും ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തിയാണ് പലരും ജലക്ഷാമത്തെ നേരിടുന്നത്. സ്‌കൂള്‍ തുറന്നതോടെ കുടിവെള്ളത്തിന്റെ ആവശ്യകതയും വര്‍ധിച്ചിരിക്കുകയാണ്. മഴക്കുറവ് പടിഞ്ഞാറന്‍ പ്രദേശങ്ങളെയാണ് ഏറെ ബാധിക്കുന്നത്. ഇതുവരെയും തോടുകളിലെയും ആറിലെയും പോള ഒഴുകിപോകാത്തതു ദുരിതം വര്‍ധിപ്പിക്കുകയാണ്. ജലഗതാഗതത്തെ പോലും തടസപ്പെടുത്തുന്ന രീതിയിലാണ് പോളശല്യം.
മത്സ്യ ബന്ധനത്തൊഴിലാളികള്‍ക്കും പോള ദുരിതമായി മാറുകയാണ്. മഴക്കാല ആരംഭത്തില്‍ ലഭിക്കുമായിരുന്ന മീന്‍ ലഭ്യതയും ഇത്തവണ കുറഞ്ഞു.
നിരോധനമുണ്ടെങ്കിലും ഊത്ത പിടിക്കാന്‍ തയാറായിരുന്നവരും നിരാശയിലാണ്.
മീനച്ചിലാറ്റിലും മീനന്തറയാറ്റിലും കൊടൂരാറ്റിലും മീന്‍ പിടിക്കാന്‍ തട്ടും തയാറാക്കി പലരും ഇരിക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി.







