നേതാജിയുടെ ജന്മദിനം പ്രതിഷേധദിനമായി ആചരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ

നേതാജിയുടെ ജന്മദിനം പ്രതിഷേധദിനമായി ആചരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നേതാജിയുടെ ജന്മദിനമായ ജനുവരി 23 പ്രതിഷേധദിനമായി ആചരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. മതാതീതമായി ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുന്നതിനായി നേതാജി സുഭാഷ് ചന്ദ്രബോസ് വലിയ പങ്കാണ് വഹിച്ചിട്ടുണ്ട്.

സൈഗാൾ, ദില്ലൻ, ഷാനവാസ് എന്നീ പോരാളികളെ ചെങ്കോട്ടയിൽ 1945-46 ൽ ബ്രട്ടീഷുകാർ വിചാരണ ചെയ്തപ്പോൾ ഹിന്ദു – സിഖ് – മുസ്ലീം ഐക്യത്തിന്റെ മാതൃകയായി ഉയർത്തുകയാണ് ഐ.എൻ.എ പോരാളികൾ ചെയ്തത്. ‘ജയ്ഹിന്ദ്’ എന്ന ദേശാഭിമാന മുദ്രാവാക്യം ആദ്യമുയർത്തിയ നേതാവായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യമഹാശൃംഖലയുടെ പ്രചരണങ്ങൾക്കിടയിലാണ് നേതാജിയുടെ ജന്മദിനം കടന്നുവരുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരായും, ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നതിനെതിരെ പ്രതിരോധിച്ചും ജനുവരി 26 ന് നടക്കുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചരണം കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി 23 ന് എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പ്രത്യേക പരിപാടി സംഘടിപ്പിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.