Spread the love

കോട്ടയം: വാഗമണ്ണില്‍ ആള്‍ക്കൂട്ട മർദ്ദന കേസില്‍ ടൂറിസം വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍.
പ്രതികളെ പിടികൂടാൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് ഉറപ്പ് നല്‍കി.
കഴിഞ്ഞ മാസം 24ന് ആണ് സംഭവം നടന്നത്.

video
play-sharp-fill

ഈരാറ്റുപേട്ട സ്വദേശികളായ സാദിഖും ഭാര്യയും പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിൻ്റെ വാഹനമാണ് വഴിയില്‍ തടഞ്ഞ് ആക്രമിച്ചത്.
വാഗമണ്ണിലെ വിവിധ സ്ഥലങ്ങളില്‍ സന്ദർശിച്ചു മടങ്ങുകയായിരുന്നു സംഘം. രാത്രി പതിനൊന്നരയോടെ
മാസ്കോം ടീ ഫാക്ടറിക്ക് സമീപം വെച്ചായിരുന്നു അക്രമം നടത്തിയത്.

ബൈക്കില്‍ എത്തിയ സംഘം വാഹനം തടഞ്ഞു കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു, തുടർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് സാദിഖ് പോലീസില്‍ കൊടുത്ത പരാതി.
തെറ്റായ ദിശയില്‍ കാറോടിച്ചു എന്ന് ആരോപിച്ചുകൊണ്ടാണ് അക്രമം നടത്തിയത്.
കാറിനു പുറത്തിറങ്ങിയ സാധിക്കിന്റെ മുഖത്ത് അടിക്കുകയും പുറത്ത് വടികൊണ്ട് അടിക്കുകയും ചെയ്തു. മറ്റൊരു കാറില്‍ പോവുകയായിരുന്ന സാദിഖിൻ്റെ പിതാവിനെ വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹത്തെയും അക്രമിസംഘം മർദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമത്തില്‍ പരുക്കേറ്റ പിതാവ് ചികിത്സയിലായിരുന്നതിനാല്‍ പരാതി നല്‍കാൻ വൈകി.
എന്നാല്‍ പിന്നിട് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കുന്നത് തുടക്കത്തില്‍ വിമുഖത കാണിക്കുകയായിരുന്നു എന്ന് കുടുംബം ആരോപിച്ചു.

കുറ്റവാളികള്‍ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. എം.എല്‍.എയും ഡിവൈ.എസ്.പിയും ഇടപെട്ടതോയാണ് പോലീസ് കേസെടുത്തത് എന്നും കുടുംബം പറയുന്നു. പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഇതോടയൊണ് ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലർ ഷിയാസ് മുഹമ്മദിൻ്റെ നേതൃത്വത്തില്‍ മന്ത്രിയെ കണ്ടത്.