ഡൽഹിയിൽ നടന്ന ദേശീയ യോഗാ ഒളിമ്പിയാഡിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി  രേവതി രാജേഷ്

ഡൽഹിയിൽ നടന്ന ദേശീയ യോഗാ ഒളിമ്പിയാഡിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി രേവതി രാജേഷ്

സ്വന്തം ലേഖിക

എരുമേലി: ഡൽഹിയിൽ നടന്ന ദേശീയ യോഗ ഒളിമ്പിയാഡിൽ കേരളത്തെ പ്രതിനിധികരിച്ച് സ്വർണ്ണം നേടി രേവതി രാജേഷ്.

വെൺങ്കുറിഞ്ഞി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്ക്കൂളിലെ പത്താം തരം വിദ്യാർത്ഥിനി കൂടിയാണ് കുമാരി രേവതി. രേവതിയെ കഴിഞ്ഞ 5 വർഷമായി യോഗ പരിശീലിപ്പിക്കുന്നത് റെജി ടീച്ചറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് നടന്ന കേരള യോഗ ചാബ്യൻഷിപ്പിൽ സംസ്ഥാന സ്വർണ്ണമെഡലും ദേശീയ മൽസരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും നേടിയിരുന്നു. എരുമേലി ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡ് അംഗം നാസ്സർ പനച്ചിയുടെ നേതൃത്വത്തിൽ വാർഡി ന്റെ കൂട്ടായ്മ എരുമേലി റോട്ടറി ക്ലബ്ബിൽ ചേർന്ന സമ്മേളനത്തിൽ രേവതിയെ ആദരിച്ചിരുന്നു.

സ്വർണ്ണമെഡലുമായി എത്തുന്ന രേവതി വരവേൽക്കാൻ നാടും എരുമേലി പൗരാവലിയും കാത്തിരിക്കുകയാണ്.