Spread the love

പൊന്‍കുന്നം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭൂരഹിത പുനരധിവാസപദ്ധതി, ഭവനനിര്‍മാണം എന്നീ പദ്ധതികള്‍ ലൈഫ്‌മിഷനില്‍ നിന്ന്‌ മാറ്റണമെന്ന്‌ സി.എസ്‌.ഡി.എസ്‌. താലൂക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

video
play-sharp-fill

പകരം ബന്ധപ്പെട്ട വകുപ്പുകള്‍ വഴി ഗ്രാമസഭയുടെ ഗുണഭോക്‌തൃപട്ടിക പ്രകാരം നടപ്പാക്കണം. പത്തുവര്‍ഷമായി ഭവന നിർമാണത്തിനും മറ്റുമുള്ള തുക വര്‍ധിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യം പരിഗണിക്കണമെന്നും മുഴുവന്‍

പദ്ധതികളും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു. താലൂക്ക്‌ പ്രസിഡന്റ്‌ ബിജു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന കമ്മിറ്റിയംഗം അനീഷ്‌ ചാക്കോ ഉദ്‌ഘാടനം ചെയ്‌തു. താലൂക്ക്‌ സെക്രട്ടറി സി.എസ്‌.പ്രമോദ്‌, ജെയിംസ്‌ ചാക്കോ, പ്രസാദ്‌ കുട്ടപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.