രക്ഷാപ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ചെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഒറ്റക്കെട്ടായാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട് കഴിയുന്നവരെ വേഗത്തിൽ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് എൻഡിആർഎഫിന്റെ 40 യൂണിറ്റുകൾ, 200 ലൈഫ് ബോയികൾ എന്നിവ അടിയന്തരമായി എത്തിക്കും. 250 ലൈഫ് ജാക്കറ്റുകൾ, ആർമി സ്പെഷ്യൽ ഫോഴ്സ്, എയർഫോഴ്സ് പത്തെണ്ണം കൂടി നാളെ എത്തും. നേവിയുടെ നാല് ഹെലികോപ്റ്റേഴ്സ്, മൈറൻ കമന്റോസിന്റെ സംഘം, കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ട് കൊച്ചിയിലേക്ക് നേരത്തേ തന്നെ തിരിച്ചിട്ടുണ്ട്. രണ്ട് ജെമിനി […]