play-sharp-fill

പീച്ചി ഡാം തുറന്നു: സമീപ വാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

തൃശ്ശൂര്‍: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേയ്ക്ക് വിടുന്നത്. ഇതോടെ സംസ്ഥാനത്ത് തുറന്ന ആകെ ഡാമുകളുടെ എണ്ണം 21 ആയി. 77.4 മീറ്ററാണ് ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് എന്നാല്‍ 79.25 മീറ്ററാണ് ഡാമിന്റെ ആകെ സംഭരണശേഷി. ഡാം ഇന്ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. നാല് ഷട്ടറുകളില്‍ രണ്ടെണ്ണം അഞ്ച് സെന്റീ മീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആശങ്ക തീരെ വേണ്ടെന്നും ജില്ലാ […]

ദുരിതം വിട്ടൊഴിയുന്നില്ല: ഭൂമിയിൽ വിള്ളൽ വീഴുന്നു; 7 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കണ്ണൂർ: പേമാരിക്കും മണ്ണിടിച്ചലിനും പിന്നാലെ കണ്ണൂരിൽ ഭൂമിക്ക് വിള്ളൽ. പയ്യാവൂർ ഷിമോഗ കോളനി,കാവുമ്പായി,ഇരിട്ടി അയ്യൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ആശങ്കയുളവാക്കി ഏക്കർ കണക്കിന് ഭൂമിയില്‍ വിള്ളല്‍ വീഴുന്ന സോയില്‍ ക്രീപ്പിങ്ങ് പ്രതിഭാസം ഉണ്ടായിരിക്കുന്നത്. ഇതേതുടർന്ന് ഷിമോഗയിലെ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഷിമോഗയിലെ 750 മീറ്ററോളം പ്രദേശത്താണ് വിള്ളൽ രൂപപ്പെട്ടത്. ദിവസം കഴിയുന്തോറും വിള്ളൽ വർധിക്കുന്നുണ്ട്. ഷിമോഗക്ക് താഴെ നിരവധി ആരാധനാലയങ്ങളും, വീടുകളും ഉള്ള പ്രദേശമാണ് എന്നത് ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. കാവുമ്പായി പാലത്തിനടുത്ത് എ കെ ശശികലയുടെ നാലേക്കർ റബർ തോട്ടത്തിൽ 30 മീറ്ററോളം ദൂരത്തിൽ അരയടിയോളം […]

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

ഇടുക്കി: കട്ടപ്പനയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. വെള്ളയാംകുടി സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്. അഗ്നിക്കിരയായ ഓട്ടോയിൽ നിന്നും ഫ്രാൻസിസിനെ പുറത്തെടുത്ത് ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

അസാധ്യമായത് ഒന്നുമില്ല: മഹാപ്രളയത്തിൽ നാം അത് തെളിയിച്ചു: സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അസാധ്യമായത് ഒന്നുമില്ലെന്ന്‌ കേരള ജനത മഹാപ്രളയത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്നും അതിജീവനം നടത്തുമെന്നും സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ‘എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം. സ്വാതന്ത്ര്യം ജാതി മത-വംശ-ഉപദേശീയ-സംസ്‌കാര-ഭാഷ തുടങ്ങിയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യക്കാരില്‍ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നല്‍കുന്ന സന്ദേശം. ഈ […]

കാശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്ര നേട്ടം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണ് സർക്കാരെന്നും എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മോദി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 അനിവാര്യമായിരുന്നു എങ്കില്‍ എന്തിന് താല്‍ക്കാലികമായി നിലനിര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവിക്കായി വാദിക്കുന്നവര്‍ ഇതിന് മറുപടി പറയണം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ജമ്മുകശ്മീര്‍ കനത്ത സുരക്ഷാ വലയത്തിലാണ്. കാശ്മീർ താഴ്വരയിൽ മാത്രമായി 1.5 ലക്ഷം സൈനികരെയാണ് […]

73ാം സ്വാതന്ത്ര്യ ദിന നിറവില്‍ ഭാരതം: ചെങ്കോട്ടയിൽ പതാക ഉയർത്തി നരേന്ദ്രമോദി; കാശ്‌മീരിൽ നടപ്പാക്കിയത് പട്ടേലിന്റെ സ്വപ്നം, പ്രളയബാധിതർക്ക് പിന്തുണയെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: 73ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിക്കഴിച്ചവരെ സ്മരിക്കുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. ഈ രാജ്യത്തിനായി ലക്ഷക്കണക്കിനാളുകള്‍ ജീവന്‍ നല്‍കി. ആയിരങ്ങളുടെ ത്യാഗത്തിന്‍റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗത്തായി നിരവധി ഭാരതീയർ പ്രളയം മൂലം കഷതയനുഭവിക്കുന്നുവെന്ന ആശങ്ക പങ്കുവെച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും […]

ഓട്ടോയിൽ നാടുകാണാനിറങ്ങി പൊല്ലാപ്പിലായി വിദേശ സഞ്ചാരികൾ

പാലക്കാട്: ഓട്ടോയിൽ നാടുകാണാനിറങ്ങി പൊല്ലാപ്പിലായി ലണ്ടനിൽ നിന്നെത്തിയ ടൂറിസ്റ്റ് സംഘം. ലണ്ടന്‍ സ്വദേശികളായ അലന്‍ മില്ലര്‍, മിലന്‍ ഡിയോണ്‍, ആദം ഒക്ല എന്നിവരാണ് സ്വകാര്യ ടൂർ പാക്കേജിംഗ് കമ്പനി ഏർപ്പെടുത്തിയ പ്രത്യേക ഓട്ടോ സവാരിക്ക് പോയി പോലീസ് സ്റ്റേഷൻ കയറിയത്. കൊച്ചിയിൽ നിന്നെത്തിയ മൂവരും കമ്പനി ഏർപ്പെടുത്തിക്കൊടുത്ത ഓട്ടോ ഡ്രൈവറോടൊപ്പം മലമ്പുഴ കാണാനായി പോയതാണ്. പോകും വഴിയില്‍ അകത്തേത്തറ റെയില്‍വേഗേറ്റില്‍ ഓട്ടോ ഇടിച്ചു. ഇതോടെ റെയില്‍വേഗേറ്റ് കേടായി. എന്നാൽ ഇത് സാരമാക്കാതെ യാത്ര തുടർന്ന് മലമ്പുഴയ്ക്ക് പോയ ശേഷം വീണ്ടും ഇതേ വഴിയിൽ വന്നതോടെ […]

മൂന്ന് ദിവസം കൂടി മഴ ശക്തമായി തുടരും: മരണ സംഖ്യ 101 ആയി

മൂന്ന് ദിവസം കൂടി മഴ ശക്തമായി തുടരും: മരണ സംഖ്യ 101 ആയി തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും മറ്റന്നാളും ശക്തമായ മഴയുണ്ടാകുമെങ്കിലും 16ന് ശേഷം മഴയുടെ ശക്തി കുറയും. മഴക്കെടുതിയില്‍ ഇതുവരെ 101പേര്‍ മരിച്ചെന്നാണ് കണക്ക് . എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 95 ആണ്. 60 പേരെ കണ്ടുകിട്ടാനുണ്ട്. അതേസമയം, മലപ്പുറത്തും വയനാട്ടിലും കനത്ത ദുരന്തം വിതച്ച ശേഷം […]

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ പി ​രാ​മ​കൃ​ഷ്ണ​ൻ അ​ന്ത​രിച്ചു

ക​ണ്ണൂ​ർ: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ണ്ണൂ​ർ ഡി​സി​സി മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ പി. ​രാ​മ​കൃ​ഷ്ണ​ൻ (77) അ​ന്ത​രിച്ചു. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കഴിഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച പ​യ്യാ​മ്പ​ല​ത്ത് ന​ട​ക്കും. ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ രാ​മ​കൃ​ഷ്ണ​ന്‍ മു​ന്‍ എം​എ​ല്‍​എ പി. ​ഗോ​പാ​ല​ന്‍റെ സ​ഹോ​ദ​ര​നാ​ണ്.

സോ​യി​ൽ പൈ​പ്പിം​ഗ് പ്രതിഭാസം: ചെളിയും മണലും വെള്ളവും ഒഴുകി വരുന്നു; ഞെട്ടലോടെ നാട്ടുകാർ

കോഴിക്കോട് : തുടർച്ചയായി കനത്ത മഴ പെയ്യുന്നതോടെ സംസ്ഥാനത്തെ മലയോര ജില്ലകളില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസം. കാ​ര​ശേ​രി​യി​ലെ തോ​ട്ട​ക്കാ​ട് മേഖ​ല​യി​ലാ​ണ് ഭൂമിക്കടിയില്‍ നിന്നും മണ്ണും മണലും പൊങ്ങിവരുന്ന ഈ ​പ്ര​തി​ഭാ​സം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ നി​​​ന്ന് മ​​​ണ​​​ലും ചീ​​​ടി​​​മ​​​ണ്ണും ഉ​​​ൾ​​​പ്പെ​​​ടെ പൊ​​​ങ്ങി​​​വ​​​രു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ട്ട​​​തോടെയാണ് സംഭവത്തിന്റെ അപകടാവസ്ഥ നാട്ടുകാർ അറിയുന്നത് . പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ സാ​​​ധ്യ​​​ത​​​യ്ക്കു​​​ള്ള അ​​​ട​​​യാ​​​ള​​​മാ​​​യാ​​​ണ് ഈ ​​​പ്ര​​​തി​​​ഭാ​​​സ​​​ത്തെ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​ത്. പു​ത്തു​മ​ല​യി​ലു​ണ്ടാ​യ​ത് സോ​യി​ൽ പൈ​പ്പിം​ഗ് മൂ​ല​മു​ണ്ടാ​യ ഭീ​മ​ൻ മ​ണ്ണി​ടി​ച്ചി​ലാ​ണെ​ന്ന ക​ണ്ടെ​ത്ത​ൽ പു​റ​ത്തു​വ​ന്ന​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് കാരശേരിയിലെ നാ​ട്ടു​കാ​ർ. കവളപ്പാറയുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ 27 ക്വാറികൾ […]