അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് വീട്ടമ്മ മരിച്ചു. പരശുവയ്ക്കൽ രോഹിണി ഭവനിൽ കെ.രാജേന്ദ്രൻ നായരുടെ ഭാര്യ വി.എസ്.കുമാരി ഷീബ (57) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്കു പോകാൻ മകൾക്കൊപ്പം കെ‍ാച്ചുവേളി–നാഗർകോവിൽ പാസഞ്ചറിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 7.50ന് ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. മൂത്ത മകൾ ലക്ഷ്മിയുടെയും ഭർത്താവ് അരുണിന്റെയും വീട്ടിലേക്കു പോകാനാണ് ഇളയ മകൾക്കൊപ്പം സ്റ്റേഷനിലെത്തിയത്. ഓടിക്കയറുന്നതിനിടെ ഷീബ ട്രാക്കിലേക്ക് വീണുപോവുകയായിരുന്നു. പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട ഇവരെ പിടിച്ചുകയറ്റാൻ വാതിൽക്കൽ നിന്ന യാത്രക്കാരൻ ശ്രമിച്ചെങ്കിലും […]

കൊണ്ടോടി കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലെ കുളത്തിൽ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; അഴുകിയ മൃതദേഹം കുളത്തിലെ ചെളിയിൽ പുതഞ്ഞ നിലയിൽ

വാകത്താനം: വാകത്താനം ഇരവുചിറയ്ക്കു സമീപമുള്ള കൊണ്ടോടി കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലെ കുളത്തിൽ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് അസം സ്വദേശി ലെയ്മാൻ കിഷ്കുവി ൻ്റെ (19) മൃതദേഹം കണ്ടത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. യൂണിറ്റിലെ തൊഴിലാളിയായ ലെയ്‌മാനെ കാണാതായതായി പരാതി ഉണ്ടായിരുന്നു. കുളത്തിൽ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണു മൃതദേഹം പുറത്തെടുത്തത്.

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ വൻ തീപിടിത്തം; തീ ആസ്ബറ്റോസ് ഷീറ്റ് നിർമിക്കുന്ന കമ്പനിയിലേക്കും പടർന്നു

കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ വൻ തീപിടിത്തം. റബർ വേസ്റ്റിനു പിടിച്ച തീ ആസ്ബറ്റോസ് ഷീറ്റ് നിർമിക്കുന്ന കമ്പനിയിലേക്ക് പടർന്നു. ഇന്നലെ രാത്രി 12.45ന് ആയിരുന്നു സംഭവം. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റും കടുത്തുരുത്തിയിൽനിന്ന് ഒരു യൂണിറ്റും സ്‌ഥലത്തെത്തി പണിപ്പെട്ടാണ് തീ കെടുത്തിയത്. നഷ്ടം കണക്കാക്കിയിട്ടില്ല. പൊലീസും സ്‌ഥലത്ത് എത്തിയിരുന്നു.

ഫെയ്‌സ്ബുക്ക്‌ ലൈവില്‍ കുറ്റസമ്മതം; പിന്നാലെ യുവാവ്‌ ആത്മഹത്യ ചെയ്‌തു; ജീവനൊടുക്കിയത്‌ ഇടുക്കി സ്വദേശി

ഇടുക്കി: ഫെയ്‌സ്ബുക്ക്‌ ലൈവില്‍ കുറ്റസമ്മതം നടത്തിയശേഷം യുവാവ്‌ ആത്മഹത്യ ചെയ്‌തു. ഇടുക്കി ആലിന്‍ചുവട്‌ പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്‌ണു(35)വാണു ജീവനൊടുക്കിയത്‌. ഫാനില്‍ കൈലി മുണ്ട്‌ കുരുക്കിട്ട ശേഷം ഭാര്യ പറഞ്ഞതാണ്‌ ശരി, തെറ്റ്‌ തന്റെ ഭാഗത്താണ്‌ എന്ന്‌ കുറ്റസമ്മതം നടത്തിയ ശേഷം ഫേയ്‌സ്ബുക്ക്‌ ലൈവില്‍ തൂങ്ങി മരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ എത്തി കതക്‌ തകര്‍ത്ത്‌ വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്‌ണു ഫാനില്‍ തൂങ്ങിനില്‌ക്കുന്നതാണ്‌ കണ്ടത്‌. അപ്പോഴേക്കും മരണം സംഭവിച്ചു. ഭാര്യയുമായി പിണങ്ങി പിരിഞ്ഞ വിഷ്‌ണു വീട്ടില്‍ ഒറ്റക്കാണ്‌ താമസിച്ചിരുന്നത്‌. ഫെയ്‌സ്ബുക്ക്‌ ലൈവില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച്‌ വൈറലായതിന്‌ മുമ്പ്‌ […]

കനത്ത ചൂട്..! കോട്ടയത്ത് റെക്കോർഡ് താപനില; ഏപ്രിൽ മാസത്തിൽ ഏറ്റവും ഉയർന്ന താപനില 38.5

കോട്ടയം: കോട്ടയത്ത് ഏപ്രിൽ മാസത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തി. 38.5°c. 2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38.3°c ചൂടാണ് ഇന്നലെ മറികടന്നത്. ആലപ്പുഴയിലും ഏപ്രിൽ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ചൂട് (38°c) ഇന്നലെ രേഖപ്പെടുത്തി. 1987 ഏപ്രിൽ ഒന്നിനും 38°c രേഖപ്പെടുത്തിയിരുന്നു. മറ്റു കേന്ദ്രങ്ങളിലെ താപനില കണ്ണൂർ: 35.8 കോഴിക്കോട്: 37.9 പാലക്കാട് : 41.6 വെള്ളാനിക്കര : 39.4 കൊച്ചി: 34.4 പുനലൂർ : 38.6 തിരുവനന്തപുരം : 36.9 തിരുവനന്തപുരം വിമാനത്താവളം: 35.1

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; ഒരാളെ കാണാതായി; അഞ്ച് പേര്‍ നീന്തിരക്ഷപെട്ടു

തിരുവനന്തപുരം: മുതാലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. സംഭവത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. പുതുക്കുറിച്ചി സ്വദേശി ജോണി(50)നെയാണ് കാണാതായത്. പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടയത്. അഴിമുഖത്തുവച്ചുണ്ടായ ശക്തമായ തിരയില്‍ ആണ്‍ വള്ളം മറിഞ്ഞത്. ആകെ ആറു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അഞ്ചുപേർ നീന്തിരക്ഷപ്പെടുകയായിരുന്നു. ജോതിനായി തിരച്ചില്‍ തുടരുന്നു.

അന്തർസംസ്ഥാന ബസുകളുടെ രാത്രിയിലെ മരണപ്പാച്ചില്‍ ദുരന്തമാകുന്നത് തുടർക്കഥയാകുന്നു; അന്തര്‍സംസ്ഥാന ബസ് ഇടിച്ചുമറിഞ്ഞ് ഒരാള്‍ മരിച്ചത് അമിതവേഗം മൂലമെന്ന് പോലീസ് എഫ്‌ഐആര്‍; യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും സ്പീഡ് കുറച്ചില്ലെന്ന് പരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ രാത്രിയിലെ മരണപ്പാച്ചില്‍ ദുരന്തമാകുന്നത് തുടർക്കഥയായിട്ടും ഒരു മര്യാദയുമില്ലാതെ ബസ് ലോബി. തിരുവനന്തപുരം ഉഡുപ്പി സർവീസ് നടത്തുന്ന കോഹിനൂർ ബസ് കഴിഞ്ഞ ദിവസം പുലർച്ചെ കോഴിക്കോട്ട് ഇടിച്ചുമറിഞ്ഞ് മരിച്ചത് കൊല്ലം സ്വദേശികളായ മാതാപിതാക്കളുടെ ഏക മകനാണ്. ഫോട്ടോഗ്രാഫറായ അമല്‍ മോഹനനാണ് (28) ദാരുണമായി മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേർ ചികിത്സയിലുമുണ്ട്. യാതൊരു അപകടസാധ്യതയുമില്ലാത്ത സ്ഥലത്താണ് ഈ അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയത് ഡ്രൈവറാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ഫറോക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍.സജീവ്‌ പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും ഉഡുപ്പിയിലേക്ക് […]

മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പത്മശ്രീ കെ ജി ജയൻ അനുസ്മരണവും ഗാനസന്ധ്യയും നടന്നു

മുട്ടമ്പലം: മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജയവിജയ കെ ജി ജയൻ അനുസ്മരണവും, അദ്ദേഹം പാടുകയും, സംഗീത സംവിധാനം നിർവഹിക്കുകയു ചെയ്ത ഗാനങ്ങളുടെ അവതരണവും നടന്നു. കോട്ടയം കവിയരങ്ങ് കോർഡിനേറ്ററും, പ്രസിദ്ധ നാടൻ പാട്ട് പ്രചാരകനുമായ ബേബി പാറക്കടവൻ അനുസ്മരണ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ പി ഡി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ ജോൺ പി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ സ്വാഗതവും ലൈബ്രറിയൻ ബാബു കെ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ഗായകൻ പി ജെ രവീന്ദ്രൻ നേതൃത്വം നൽകിയ […]

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം…! കോതയാര്‍ വനത്തില്‍ പിടിയാനകള്‍ക്കൊപ്പം സുഖ ജീവിതമോ? തിരിച്ചു വരുമോ അരിക്കൊമ്പൻ….?

മൂന്നാർ: ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ ഭീതിപടർത്തിയിരുന്ന അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് ഒരുവർഷം തികയും. 2023 ഏപ്രില്‍ 29 നാണ് അരിക്കൊമ്പനെ ചിന്നക്കനാല്‍ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച്‌ പിടികൂടിയത്. കേരള വനം വകുപ്പ് ആദ്യം പെരിയാർ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പനെ പിന്നീട് തമിഴ്നാട് വനംവകുപ്പ് പിടികൂടി കോതയാർ വനമേഖലയില്‍ തുറന്നുവിടുകയായിരുന്നു. തമിഴ്നാട്ടിലെ തിരുനെല്‍വേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. 2023 ഏപ്രില്‍ 29 ന് മയക്കുവെടി വച്ച്‌ പിടികൂടിയ അരിക്കൊമ്പനെ ആദ്യം പെരിയാർ കടുവാസങ്കേതത്തിലേക്കു മാറ്റിയത്. എന്നാല്‍, നാലു ദിവസങ്ങള്‍ക്കു ശേഷം തമിഴ്നാട് […]

പക്ഷിപ്പനിബാധ: ചങ്ങനാശേരി വാഴപ്പള്ളി പഞ്ചായത്തിൽ 8561 താറാവുകളെ കൊന്നു കുഴിച്ചുമൂടി; പക്ഷിപ്പനി ജില്ലയിൽ പടർന്നു പിടിക്കുന്നു

ചങ്ങനാശേരി: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാഴപ്പള്ളി പഞ്ചായത്തിലെ 20-ാംവാര്‍ഡില്‍പ്പെട്ട കുമരങ്കരിയില്‍ 8561 താറാവുകളെ കൊന്നു കുഴിച്ചുമൂടി. ജില്ലാകളക്ടര്‍ വി.വിഗ്നേശ്വരിയുടെ ജാഗ്രതാനിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ്, വെറ്ററിനറി, റവന്യു, പോലീസ്, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകം നിയോഗിക്കപ്പെട്ട ദ്രുതകര്‍മസേനയാണ് താറാവുകളെ കൊന്നൊടുക്കി കുഴിച്ചുമൂടിയത്. ഇന്നലെ രാവിലെ ആരംഭിച്ച ദൗത്യം വൈകുന്നേരത്തോടെയാണ് പൂര്‍ത്തീകരിച്ചത്. ജാഗ്രതാ നിര്‍ദേശത്തിന്‍റെ ഭാഗമായി ഈ ഭാഗത്തെ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ വളര്‍ത്തിയിരുന്ന താറാവുകളെയും കോഴികളെയും കൊന്നിട്ടുണ്ട്. പക്ഷിപ്പനി ബാധിച്ച പക്ഷികളെ സംസ്‌കരിച്ച സ്ഥലമായതിനാല്‍ ആളുകളുടെ പ്രവേശനം കര്‍ശനമായി നിരോധിച്ചതായുള്ള ബോര്‍ഡുകളും ആരോഗ്യവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. […]