
തേർഡ് ഐ ബ്യൂറോ
വാഷിംങ്ടൺ: അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങൾ കോവിഡ് എന്ന മഹാമാരിയ്ക്കു മുന്നിൽ പകച്ചു നിൽക്കുകയാണ്. ലോകത്ത് കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുകയാണ്. എന്നാൽ, വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകളൊന്നും തന്നെ ലോകത്തിനു മുന്നിൽ ഇതുവരെയും ഇല്ല. ഇതിനിടെയാണ് ഇപ്പോൾ ലോകത്തെ കൊറോണ വൈറസ് മരണം മൂന്നു ലക്ഷത്തോളമായി ഉയർന്നിരിക്കുന്നത്.
ആഗോളതലത്തിൽ കൊവിഡ് മരണസംഖ്യ 3.40 ലക്ഷത്തിലേക്ക് കടന്നിരിക്കുന്നുവെന്നതാണ് പുതിയ റിപോർട്ട്. 24 മണിക്കൂറിനിടെ 5,252 പേരാണ് ലോകരാജ്യങ്ങളിൽ മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 3,40,006 ആയി ഉയർന്നു. ഇതിൽ 581 മരണങ്ങളും അവസാന മണിക്കൂറുകളിലുണ്ടായതാണ്. ആകെ 53,04,412 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 1,07,716 പുതിയ കേസുകൾ കണ്ടെത്തി. ഇതുവരെ 21,58,587 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

28,05,819 പേർ ഇപ്പോഴും ചികിൽസയിൽ തുടരുകയാണ്. ഇതിൽ 44,583 പേരുടെ നില ഗുരുതരവുമാണ്. അമേരിക്കയിലാണ് ഭീതിപരത്തി കൊവിഡ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ലോകരാജ്യങ്ങളിലെ കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും മൂന്നിലൊന്നും സംഭവിച്ചിരിക്കുന്നതാണ് ഇവിടെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 24,197 പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയപ്പോൾ 1,293 മരണങ്ങളുമുണ്ടായി.
ആകെ 16,45,094 വൈറസ് ബാധിതരാണ് രാജ്യത്തുള്ളത്. ആകെ 97,647 മരണങ്ങളുമുണ്ടായി. ഇതുവരെ 4,03,201 പേർക്ക് മാത്രമാണ് രോഗമുക്തി ലഭിച്ചത്. 11,44,246 പേർ ചികിൽസയിൽ തുടരുകയാണ്. ഇതിൽ 17,109 പേരുടെ നില ഗുരുതരവുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്ക കഴിഞ്ഞാൽ രോഗബാധിതർ കൂടുതലുള്ളത് റഷ്യയിലാണ്.
എന്നാൽ, ഇവിടെ മരണനിരക്ക് കുറവാണ്. 3,249 പേരാണ് റഷ്യയിൽ ഇതുവരെ മരിച്ചത്. േെപക്ഷ, സ്പെയിനിൽ 2,81904 പേർക്ക് രോഗം പിടിപെട്ടപ്പോൾ 28,628 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. യുകെയിലും ഫ്രാൻസിലും ഇറ്റലിയിലും ഇതേ അവസ്ഥയാണ്. യുകെയിൽ 2,54,195 പേർക്ക് വൈറസ് സ്ഥിരീകരിച്ചപ്പോൾ 36,393 പേർ മരിച്ചു.
ഇറ്റലിയിൽ 2,28,658 പേർ രോഗബാധിതരായപ്പോൾ മരണത്തിന് കീഴടങ്ങിയത് 32,616 പേരാണ്. ഫ്രാൻസിൽ 1,82,219 രോഗബാധിതരും 28,289 മരണങ്ങളുമുണ്ടായി. മറ്റ് രാജ്യങ്ങളിലെ രോഗബാധിതരുടെയും മരണങ്ങളുടെയും കണക്കുകൾ യഥാക്രമം ഇപ്രകാരമാണ്. ജർമനി: 1,79,713-8,352, തുർക്കി: 1,54,500-4,276, ഇറാൻ: 1,31,652- 7,300, ഇന്ത്യ: 1,25,149- 3,728, പെറു: 1,11,698- 3,244, ചൈന: 82,971- 4,634.
ലോകത്തെ സമ്പദ് വ്യവസ്ഥ തന്നെ കൊറോണ വൈറസ് ബാധയെ തുടർന്നു തകർന്നു തരിപ്പണമായിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് തൊഴിൽ രഹിതരായിരിക്കുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിൽ നിരവധി ആളുകൾ ജീവിക്കുന്നു. അക്ഷരാർത്തത്തിൽ കൊറോണ എന്ന മാരക വൈറസ് ലോകത്തെ തന്നെ പിടിച്ച് ഉലച്ചു കളഞ്ഞിരിക്കുകയാണ്.







