Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: കൊറോണ ലോക്ക് ഡൗണിൽ വ്യത്യസ്തമായ ഇടപെടലുകളുമായി സമൂഹത്തിന് മാതൃക സൃഷ്ടിക്കുകയാണ് ഡിവൈഎഫ്‌ഐ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗശൂന്യമായി കിടന്ന കട്ടിലുകൾ അറ്റകുറ്റപണി നടത്തി, പുനരുപയോഗിക്കുന്നതിനു പര്യാപ്തമാക്കുകയാണ് ഡിവൈഎഫ്‌ഐ ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി.

മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനുവാദത്തോടെയാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തിലാണ് അൻപതോളം കട്ടിലുകൾ പുനരുപയോഗം ചെയ്തത്. വർഷങ്ങളായി തുരുമ്പ് പിടിച്ചും, നടുഒടിഞ്ഞുമാണ് പല കട്ടിലുകളും കിടന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കട്ടിലുകളിലെ തുരുമ്പ് കളഞ്ഞ ശേഷം പെയിന്റ് അടിച്ചു. നടുഒടിഞ്ഞു കിടന്നിരുന്ന കട്ടിലുകളുടെ പ്ലാറ്റ്‌ഫോം പൂർണമായും മാറ്റിയ ശേഷം ഈ കട്ടിലുകൾ പുനരുപയോഗം ചെയ്യാൻ പര്യാപ്തമാക്കി. തുടർന്നു, കട്ടിലുകൾ എല്ലാം ആശുപത്രിയുടെ വാർഡിന്റെ വരാന്തയിൽ ഇട്ട് ഉണക്കിയെടുത്തു. ഇത്തരത്തിൽ അൻപത് കട്ടിലുകളാണ് പുനരുപയോഗം ചെയ്യാൻ പര്യാപ്തമാക്കി എടുത്തത്.

അടുത്ത ദിവസം കൂടുതൽ കട്ടിലുകൾ ഉപയോഗിക്കാൻ പര്യാപ്തമാക്കുമെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. ആശുപത്രിയിലെ കട്ടിൽ ക്ഷാമം പരിഹരിക്കുന്നതിന് ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.