Spread the love

കോതമംഗലം: കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള മോഴയാനയാണ് ചരിഞ്ഞത്.

video
play-sharp-fill

മൂന്നാഴ്ചയായി ജനവാസമേഖലയില്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് മയക്കുവെടി വച്ച്‌ റേഡിയോ കോളര്‍ ഘടിപ്പിച്ചത്.

ആനയുടെ വായിലെ പല്ല് പൊട്ടി, പഴുപ്പുണ്ടായതിനാല്‍ മരുന്ന് നല്‍കിയാണ് കാട് കയറ്റിയത്. റേഡിയോ കോളര്‍ സിഗ്നലില്‍ മാറ്റങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ചരിഞ്ഞ നിലയില്‍ ആനയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കും. ഏറെനാളായി ആന അവശനിലയിലായിരുന്നു എന്നും, ആരോഗ്യ നില മോശമായരുന്നു എന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.