
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ പണം, പന്തയം വച്ച് കോഴി പോര് നടത്തുന്ന അഞ്ച് പേരെ പത്ത് പോര് കോഴികളുമായി പൊലീസ് പിടികൂടി.
കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയില്‍ മേഖലയില്‍ കോഴിപ്പോര് പിടികൂടിയിരുന്നു. കൗസപ്പാറ സ്വദേശി രാജൻ (37), കോയമ്പത്തൂർ സ്വദേശി വിഘ്നേഷ് (31), പൊള്ളാച്ചി, മൂലനൂർ സ്വദേശി സതീഷ് കുമാർ (33), പൊള്ളാച്ചി ഉടുമല്‍പേട്ട് സ്വദേശി ശെന്തില്‍ കുമാർ (51), തിരുപ്പൂർ നെഗമം സ്വദേശി മുത്തുസ്വാമി (55) എന്നിവരെയും പത്ത് പോര് കോഴികളെയുമാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.
സ്ഥലത്ത് കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വടകരപ്പതി, പരിശക്കല്‍, എലിക്കിലാംപാറയില് പൊലീസ് നടത്തിയ പരിശോധനയിലാണ് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒഴിഞ്ഞ പറമ്പില്‍ നിന്ന് ഇവരെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരില്‍ നിന്ന് പത്ത് പോര് കോഴികളും 6020 രൂപയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പിന്നീട് ഈ പത്ത് കോഴികളെ 41700 രൂപയ്ക്ക് സ്റ്റേഷനില്‍ ലേലത്തില്‍ കൊടുത്തു.







