
സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: പ്രളയകാലത്ത് ഏറെ ട്രോളുകളാണ് മല്ലിക സുകുമാരന് ഏറ്റുവാങ്ങേണ്ടി വന്നതത്. ട്രോളുകളുടെ പെരുമഴയാണ് മല്ലികയ്ക്കും മല്ലികയുടെ ലെംബോർഗിനിയ്ക്കും നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കൊറോണക്കാലത്തും വെള്ളം പൊങ്ങിയിരിക്കുകയാണ് മല്ലികയുടെ വീടിന്റെ നാലു ചുറ്റിലും.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തുണ്ടായ വെളളപ്പൊക്കത്തിൽ നടി മല്ലിക സുകുമാരന്റെ വീട്ടിലും വെളളം കയറിയതോടെയാണ് വീണ്ടും പ്രളയ ഓർമ്മകൾ എത്തിയത്. ജോർദാനിൽ ആട് ജീവിതം എന്ന സിനിമയുടെ സെറ്റിൽ കുടുങ്ങിപ്പോയ മകൻ പൃഥ്വിരാജ് തിരികെ നാട്ടിൽ സുരക്ഷിതമായി എത്തിയ ദിവസം തന്നെയാണ് മല്ലിക സുകുമാരനെ അഗ്നിരക്ഷാ സേന രക്ഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം നഗരത്തിൽ കുണ്ടമൺ കടവിലെ മല്ലികയുടെ വീട്ടിലാണ് വെളളം കയറിയത്. ഇതിനെ തുടർന്ന് മല്ലികാ സുകുമാരനെ അഗ്നിരക്ഷാ സേന എത്തി ബോട്ടിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ.
എന്നാൽ നിലവിൽ ജവഹർ നഗറിലെ സഹോദരന്റെ വീട്ടിലാണ് മല്ലിക സുകുമാരൻ ഇപ്പോഴുളളത്,, കുണ്ടമൺകടവ് ഏലാ റോജിലെ 13 വീടുകളിലാണ് കരമനയാറ്റിൽ നിന്ന് വെളളം കയറിയത്,, കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന കനത്ത മഴയിൽ കരമനയാറും കിളളിയാറും കരകവിഞ്ഞ് ഒഴുകിയിരുന്നതായി വാർത്തകൾ വന്നിരുന്നു.
എന്നാൽ ഇത്തവണ അഗ്‌നിരക്ഷാസേനയുടെ റബ്ബർ ബോട്ട് കൊണ്ടുവന്നാണ് വീടുകളിലുളളവരെ കരയിലേക്ക് മാറ്റിയത്. 2018ലും ഈ ഭാഗത്ത് വെളളം കയറിയതിനെ തുടർന്ന് മല്ലിക സുകുമാരൻ അടക്കമുളളവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. അന്ന് നാട്ടുകാർ വാർപ്പിലിരുത്തിയാണ് മല്ലികാ സുകുമാരനെ സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചത്. ഇതിന്റെ ഫോട്ടോ ഏറെ വൈറലാകുകയും ചെയ്തിരുന്നു.
ഡാം തുറന്നതാണ് രണ്ടുതവണയും വെളളം കയറാൻ കാരണമായതെന്ന് മല്ലികാസുകുമാരൻ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാർക്ക് നലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത് വീടിന് പിറകിലെ കനാൽ ശുചിയാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകിയെങ്കിലും മൂന്ന് വർഷമായി നടപടി ഉണ്ടായിട്ടില്ലെന്നും മല്ലിക വ്യക്തമാക്കി.
നാട്ടുകാർ മുഴുവനും ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പുകേട് മൂലം ദുരിതം അനുഭവിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും വെള്ളം പൊങ്ങിയിരിക്കുന്നത്.







