Spread the love

മലപ്പുറം: തിരൂരില്‍ പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച്‌ പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ചമ്രവട്ടം സ്വദേശി അജ്മല്‍(22) ആണ് പിടിയിലായത്.

video
play-sharp-fill

ഒരുമാസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കോഴിക്കോട് രാമനാട്ടുകരയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

അജ്മല്‍ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് തിരൂരില്‍ വെച്ചുതന്നെ പിടികൂടാൻ പൊലീസ് ശ്രമം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, കാറില്‍ നിന്ന് ഇറങ്ങാൻ പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി പിടിച്ചുതള്ളി.

പൊലീസ് ഉദ്യോഗസ്ഥന്‍റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച്‌ കാറില്‍ കടന്നുകളയുകയുമായിരുന്നു. പിന്നാലെ, പ്രതിയെ പിന്തുടർന്ന് രാമനാട്ടുകരയില്‍ വെച്ച്‌ പിടികൂടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.