ഗോൾപിറക്കാതെ മെക്സിക്കോ- പോളണ്ട് മത്സരവും’; ഗോൾരഹിത സമനില.ലെവൻഡോസ്‌കി പോളണ്ടിനെ ചതിച്ചാശാനേ….

ഗോൾപിറക്കാതെ മെക്സിക്കോ- പോളണ്ട് മത്സരവും’; ഗോൾരഹിത സമനില.ലെവൻഡോസ്‌കി പോളണ്ടിനെ ചതിച്ചാശാനേ….

Spread the love

TwitterWhatsAppMore
ലോകകപ്പിലെ മെക്‌സികോയും പോളണ്ടും തമ്മിലുള്ള ഗ്രൂപ്പ് സി മത്സരവും ഗോള്‍രഹിത സമനിലയിൽ അവസാനിച്ചു. മെക്‌സിക്കോയ്ക്കായിരുന്നു രണ്ടാം പകുതിയിലെയും ആദ്യ പകുതിയിലെയും മേധാവിത്വം പുലർത്തിയത്.

എന്നാൽ മെക്‌സിക്കോയ്‌ക്കെതിരെ മുന്നിലെത്താനുള്ള സുവര്‍ണാവസരം 57ാം മിനിറ്റില്‍ പാഴാക്കി പോളണ്ട് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി. 57ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോ രക്ഷപ്പെടുത്തുകയായിരുന്നു.

പോളിഷ് വലയിലേക്ക് മെക്‌സിക്കോ ഗോളുകൾക്ക് ലക്ഷ്യമിട്ടിരുന്നു എന്നാൽ ഗോൾകീപ്പറുടെ തകർപ്പൻ സേവിങ്‌സ് അവരെ രക്ഷിക്കുകയായിരുന്നു. 63 ശതമാനവും പന്ത് കൈവശം വച്ചത് മെക്‌സിക്കോയിയിരുന്നു. എന്നാൽ എടുത്തുപറായുന്ന കൗണ്ടർ അറ്റാക്കുകളൊന്നു പോളണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരു ഭാഗത്തും അവസരങ്ങള്‍ ലഭിച്ചെങ്കിലും, മികച്ച പ്രതിരോധ നിര അപകടമുണ്ടാകതെ കാത്തു. ആറാം മിനിറ്റില്‍ മെക്‌സികോയ്ക്ക് അവസരം ലഭിച്ചതെങ്കിലും അത് മുതലെടുക്കാൻ സാധിച്ചില്ല.17ാം മിനിറ്റില്‍ പോളിഷ് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയ്ക്ക് ഒരു അര്‍ഥാവസരം ലഭിച്ചെങ്കിലും ക്രോസ് ലഭിച്ച പന്ത് നിയന്ത്രിക്കാന്‍ താരത്തിന് കഴിഞ്ഞില്ല.

മികച്ച അവസരങ്ങള്‍ രണ്ട് ടീമുകള്‍ക്കും ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വില്ലനായി. അതേസമയം 4-3-3 ശൈലിയിലാണ് മെക്‌സികോ കളത്തിലിറങ്ങിയത്. 3-5-2 ശൈലിയിലാണ് പോളണ്ട് ഇറങ്ങിയത്.

Tags :