വെള്ളയപ്പം ഉണ്ടാക്കുന്നതിന് 50 രൂപയ്ക്ക് കള്ള് വാങ്ങി ; കള്ളുഷാപ്പില്‍ പോയത് യൂണിഫോമില്‍ ; സംഭവം വിവാദമായതോടെ വനിതാ എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം
സ്വന്തം ലേഖകൻ
കണ്ണൂർ: കള്ളുഷാപ്പില്‍ യൂണിഫോമില്‍ പോയി കള്ളു വാങ്ങിയ വനിതാ എസ്.ഐക്കെതിരെ വകുപ്പു തല അന്വേഷണം തുടങ്ങി. കണ്ണൂർ വനിതാ സ്റ്റേഷനിലെ എസ്.ഐക്കെതിരെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചത്.
സെപ്തംബർ ആദ്യ വാരമായിരുന്നു സംഭവം. ചിറക്കല്‍ കള്ളുഷാപ്പില്‍ പോയാണ് എസ്.ഐ കള്ളു വാങ്ങിയത്. വെള്ളയപ്പം ഉണ്ടാക്കുന്നതിനായാണ് 50 രൂപയ്ക്ക് കള്ളു വാങ്ങിയത്. എന്നാല്‍ സംഭവം വിവാദമായതിനെ തുടർന്നാണ് വകുപ്പ് തല അന്വേഷണം ആരംഭിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിറക്കല്‍ കള്ളുഷാപ്പിലെ ജീവനക്കാരോട് സ്പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ എസ്.ഐക്ക് ജാഗ്രത കുറവു കൊണ്ടുള്ള വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Third Eye News Live
0