play-sharp-fill
കാമുകനൊപ്പം ഒളിച്ചോടിയ യുവതി തിരിച്ചെത്തിയെങ്കിലും ഭര്‍ത്താവിന്റെ പുതിയ കാര്‍ വിട്ടുകൊടുക്കാൻ തയ്യാറായില്ല; അലമാരയില്‍ നിന്നെടുത്ത ആഭരണങ്ങളും കൊടുക്കില്ലെന്ന് കടുംപിടുത്തം; യുവതി കാമുകനൊപ്പം മുൻപും ഒളിച്ചോടിയതായി ബന്ധുക്കള്‍; ഒടുവിൽ കോടതി മുഖേനെ പ്രശ്നം തീര്‍ക്കാന്‍ പൊലീസ്; കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ആക്ട്  പ്രകാരം കേസും…!

കാമുകനൊപ്പം ഒളിച്ചോടിയ യുവതി തിരിച്ചെത്തിയെങ്കിലും ഭര്‍ത്താവിന്റെ പുതിയ കാര്‍ വിട്ടുകൊടുക്കാൻ തയ്യാറായില്ല; അലമാരയില്‍ നിന്നെടുത്ത ആഭരണങ്ങളും കൊടുക്കില്ലെന്ന് കടുംപിടുത്തം; യുവതി കാമുകനൊപ്പം മുൻപും ഒളിച്ചോടിയതായി ബന്ധുക്കള്‍; ഒടുവിൽ കോടതി മുഖേനെ പ്രശ്നം തീര്‍ക്കാന്‍ പൊലീസ്; കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ആക്ട് പ്രകാരം കേസും…!

സ്വന്തം ലേഖിക

കണ്ണൂര്‍: ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാടുവിട്ട യുവതി തളിപ്പറമ്പ് സ്റ്റേഷനില്‍ ഹാജരായി.

എന്നാൽ ഇവര്‍ കൊണ്ടുപോയ ഭര്‍ത്താവിന്റെ പുതിയ കാര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചെങ്ങളായി അരിമ്പ്രയിലെ കൊവ്വല്‍ ഹൗസില്‍ റിസ്വാനയെ(27) കാണാതായത്. യുവതി ഏതാനും മാസങ്ങള്‍ക്കു മുൻപ് ഇതേ കാമുകനൊപ്പം മുങ്ങിയിട്ടുണ്ട്. രണ്ടു കുട്ടികളുടെ അമ്മയാണ് 27 കാരി. കാമുകന്‍ 24 കാരനും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ഭര്‍ത്താവിന് വിദേശത്താണ് ജോലി.
ഭര്‍ത്താവ് വാങ്ങിയ പുതിയ കാറും 20 പവന്റെ ‘ സ്വര്‍ണാഭരണങ്ങളുമായി കാമുകനും ബസ് ജീവനക്കാരനുമായ പെരുവളത്ത് പറമ്പ് സ്വദേശിയുമായ റമീസിന്റെ കൂടെയാണ് റിസ്വാന പോയത്. റിസ്വാനയുടെ സഹോദരിയുടെ പരാതിയില്‍ ശ്രീകണ്ഠാപുരം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് റിസ്വാനയും റമീസും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

വിവരമറിഞ്ഞ് പ്രവാസിയായ ഭര്‍ത്താവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലിസ് സ്റ്റേഷനിലെത്തി. കാര്‍ വാങ്ങിച്ചത് ഭര്‍ത്താവാണെങ്കിലും ഇതിന്റെ രജിസ്ട്രേഷന്‍ യുവതിയുടെ പേരിലായിരുന്നു. അതുകൊണ്ടു തന്നെ കാര്‍ വിട്ടുകൊടുക്കാന്‍ റിസ്വാന തയ്യാറായില്ല.

ബസ് ഡ്രൈവറായ കാമുകനൊപ്പം ഈ കാറിലാണ് ഇവര്‍ തളിപറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവര്‍ വീട്ടില്‍ നിന്നും കൊണ്ടു പോയ സ്വര്‍ണാഭരണങ്ങളും തിരിച്ചു കൊടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതു വാക്കു തര്‍ക്കത്തിലേക്ക് നീങ്ങിയതോടെ കോടതി മുഖേനെ പ്രശ്നം തീര്‍ക്കാന്‍ പൊലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു.

നാലും ഏഴും വയസുള്ള മക്കളെ ഉപേക്ഷിച്ചു പോയതിന് റിസ്വാനയ്ക്കെതിരെ ഭര്‍തൃബന്ധുക്കളുടെ പരാതിയില്‍ ജുവനൈല്‍ ആക്ടുപ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്.