നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് അമ്മഞ്ചേരിയിലെ സ്പ്രിങ്ങ്‌ഡേല്‍ ഫ്‌ളാറ്റ്; കുടിവെള്ള സ്രോതസിലേക്ക് മലിന ജലം ഒഴുക്കുന്നിതിനെതിരെ നടപടി എടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടിട്ടും ഉരുണ്ട് കളിച്ച് ഗാന്ധിനഗര്‍ പൊലീസ്; അടിമുടി അഴിമതി..!

നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് അമ്മഞ്ചേരിയിലെ സ്പ്രിങ്ങ്‌ഡേല്‍ ഫ്‌ളാറ്റ്; കുടിവെള്ള സ്രോതസിലേക്ക് മലിന ജലം ഒഴുക്കുന്നിതിനെതിരെ നടപടി എടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടിട്ടും ഉരുണ്ട് കളിച്ച് ഗാന്ധിനഗര്‍ പൊലീസ്; അടിമുടി അഴിമതി..!

സ്വന്തം ലേഖകന്‍

കോട്ടയം: ഒരു പ്രദേശത്തെ ജനങ്ങളുടെയാകെ വെള്ളംകുടിമുട്ടിക്കുന്ന ഫ്ളാറ്റിനെതിരെ ജനരോഷം ശക്തമാകുന്നു. പഞ്ചായത്ത് അധികാരികള്‍ നേരിട്ടിടപെട്ട് പ്രശ്‌നപരിഹാരത്തിന് നിര്‍ദേശം നല്‍കിയിട്ടും ഇതുവരെ അത് പാലിക്കാന്‍ ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ തയാറായിട്ടില്ല; ഇവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കേണ്ട ഗാന്ധിനഗര്‍ പോലീസാകട്ടെ ഉരുണ്ടുകളി തുടരുകയുമാണ്.

കോട്ടയം മെഡിക്കല്‍ കോളജിന് സമീപ പ്രദേശമായ അമ്മഞ്ചേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള നൂറു കണക്കിന് കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സാണ് ഇത്തമ്മത്തടം പൂച്ചേരി തോടിന്റെ കൈത്തോട്. ഈ നീരുറവ മലിനമായാല്‍ സ്വാഭാവികമായും ഇത്തമ്മത്തടം പൂച്ചേരി തോടും മലിനമാകുമെന്നതില്‍ സംശയമില്ല. തോടിന്റെ പ്രധാന കൈവരി തോടിനെ മലിനമാക്കുന്ന പ്രവര്‍ത്തികളാണ് അമ്മഞ്ചേരി മാന്നാനം റോഡില്‍ സ്ഥിതി ചെയ്യുന്ന സ്പ്രിങ് ഡെയ്ല്‍ ഫ്‌ലാറ്റ് അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്‌ളാറ്റിലെ ശുചിമുറികളില്‍ നിന്നുള്‍പ്പെടെയുള്ള മലിനജലമാണ് പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സിലേക്ക് ഒഴുകുന്നത്.

ബഹുനില മന്ദിരമായ സ്പ്രിങ് ഡെയ്ലില്‍ നിന്നും ദിനംപ്രതി ആയിരക്കണക്കിന് ലിറ്റര്‍ മലിന ജലമാണ് ഫ്‌ലാറ്റ് അധികൃതര്‍ കുടിവെള്ള സ്രോതസ്സിലേക്ക് ഒഴുക്കി വിടുന്നത്.ഇതുമൂലം പ്രദേശത്തെ ഇത്തമ്മത്തടം പൂച്ചേരി തോട് ഏതാണ്ട് മാലിന്യ വാഹിനിയായിരിക്കുകയാണ്.ഇതോടെ ഫ്‌ലാറ്റ് അധികൃതര്‍ക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും പ്രദേശം പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

അടിയന്തരമായി മലിന ജലം കുടിവെള്ള സ്രോതസ്സിലേക്ക് ഒഴുക്കുന്നത് നിര്‍ത്തണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം ഫ്‌ലാറ്റ് അധികൃതര്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് സെക്രട്ടറി ഫ്‌ലാറ്റ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഗാന്ധിനഗര്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടും യാതൊരു നടപടികളും സ്വീകരിക്കാതെ പോലീസും ഉരുണ്ടുകളിക്കുകയാണെന്നാണ് ആക്ഷേപം.

ഫ്‌ലാറ്റിനെതിരെ നടപടി സ്വീകരിക്കാത്ത ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ സത്യാഗ്രഹം ഇരിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍