ആദ്യകാഴ്ചയില്‍ ചില പുരുഷന്മാരോടും; സഹോദരന്റെ സുഹൃത്തിനെ പ്രണയിക്കുന്നവരും ; ബെസ്റ്റ്ഫ്രണ്ടിന്റെ കാമുകനെ പ്രണയിക്കുന്നവരും ; അങ്ങനെ സ്ത്രീകള്‍ക്ക് പെട്ടെന്നു പ്രണയം തോന്നുന്ന പുരുഷന്മാരുടെ സ്വഭാവരീതിയെ കുറിച്ചറിയാം
സ്വന്തം ലേഖകൻ
‘ഉയരം കൂടിയ, ഇരു നിറമുള്ള, കാണാന്‍ സുന്ദരനും സുമുഖനുമായ, കയ്യില്‍ ആവശ്യത്തിലേറെ പണമുള്ളതും തന്റെ പുരുഷന്‍ തന്നേക്കാള്‍ നന്നായിരിക്കണമെന്നാണ് ആഗ്രഹിക്കുന്ന സ്ത്രീകളാണ് അധികവും. സ്ത്രീകള്‍ക്ക് ചിലപ്പോള്‍ തങ്ങളുടെ പങ്കാളിയുടെ സൗന്ദര്യം, സ്വഭാവം, വ്യക്തിത്വം തുടങ്ങിയ കാര്യങ്ങളില്‍ ഒരിക്കലും പൂര്‍ണതൃപ്തി വരാറില്ലെന്നും പറയപ്പെടുന്നു.
സ്ത്രീകള്‍ ചില പുരുഷന്മാരുമായി പെട്ടെന്നു പ്രണയത്തിലാകും. ഇതു വലിയ ഒരു ബന്ധമായി വളരണം എന്നില്ല. എന്നാല്‍ അവര്‍ മനസില്‍ ഈ ബന്ധം ആരും അറിയാതെ സൂക്ഷിക്കും. യു കെ ആസ്ഥാനമായുള്ള ഒരു പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ മാഗസിന്‍ നടത്തിയ സര്‍വേയില്‍ സ്ത്രീകള്‍ പെട്ടെന്നു പ്രണയത്തിലാകുന്ന ചില പുരുഷന്മാരെക്കുറിച്ച് പറഞ്ഞിരിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. ആദ്യകാഴ്ചയില്‍ തന്നെ ചില പുരുഷന്മാരോട് സ്ത്രീകള്‍ വെറുതെ കയറിയങ്ങ് ഉടക്കികളയും. എന്നാല്‍ ഉടക്കുന്ന നിമിഷം മുതല്‍ സ്ത്രീകള്‍ അവരുമായി പ്രണയത്തിലാകും. ഇത് അംഗികരിക്കാതിരിക്കാന്‍ സ്ഥിരമായി ഇവരുമായി കലഹത്തിലാകും. എന്നാല്‍ പല സ്ത്രീകളും തങ്ങള്‍ ഉടക്കുന്ന പുരുഷന്മാരെ രഹസ്യമായി മനസില്‍ പ്രണയിക്കാറുണ്ടെന്നതാണ് സത്യം.
2. നന്നായി പഠിപ്പിക്കുകയും പഠനത്തില്‍ സഹായിക്കുകയും ചെയ്യുന്ന അധ്യാപകനോടു സ്ത്രീകള്‍ക്ക് കടുത്ത പ്രണയം തോന്നാം. ഇതു അപകടമാണ്. അല്‍പ്പം മിടുക്കനും സുമുഖനുമായ അധ്യാപകനെ പലപ്പോഴും സ്ത്രീകള്‍ മനസില്‍ ആരാധിക്കാറുണ്ട്.
3. നാട്ടിലെ സ്മാര്‍ട്ടായ ആണുങ്ങളെ മനസില്‍ രഹസ്യമായി പ്രണയിക്കുന്നവരാണു പല പെണ്‍കുട്ടികളും.
4. സുന്ദരനും, കാര്യങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നവരുമായ മേലധികാരിയെ ആരാധനയോടെയായിരിക്കും സ്ത്രീകള്‍ കാണുന്നത്. ഇത് ജോലിയിലുള്ള അവരുടെ ഉത്സാഹം കൂട്ടുകയും ചെയ്യും. പല സ്ത്രീകളും മേധാവിയെ മനസില്‍ പ്രണയിക്കുന്നവരാണ്.
5. സ്ഥിരമായി കാണുന്ന അപരിചിതരായ പുരുഷന്മാരേയും സ്ത്രീകള്‍ പ്രണയിക്കാറുണ്ട്. ഇവരുമായി ബന്ധപ്പെട്ട ഒന്നും സ്ത്രീകള്‍ക്കറിയില്ല. എന്നാല്‍ മനസില്‍ ഈ അപരിചിതനോട് കടുത്ത പ്രണയമായിരിക്കും.
6. ഒരു ദീര്‍ഘദൂര യാത്രയില്‍ ഒപ്പമുള്ള മാന്യനും അപരിചിതനുമായ സഹയാത്രികനെ പല സ്ത്രീകളും പ്രണയിക്കാറുണ്ട്.
7. സഹോദരന്റെ സുഹൃത്തിനെ പ്രണയിക്കുന്ന സഹോദരിമാരും കുറവല്ല.
8. ചില ആണുങ്ങളെ ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെടും ഈ ഇഷ്ടം വളര്‍ന്ന് പ്രണയമാകുന്നു.
9. ബെസ്റ്റ്ഫ്രണ്ടിന്റെ കാമുകനെ പ്രണയിക്കുന്നവരും കുറവല്ല. ബെസ്റ്റ് ഫ്രണ്ട് തന്റെ കാമുകനെക്കുറിച്ച് എല്ലാകാര്യങ്ങളും പറയുമ്ബോള്‍ സ്വഭാവികമായ ഒരു ആരാധന ഈ കാമുകനോട് ഉണ്ടാകുന്നു. ചിലപ്പോള്‍ ഈ ആരാധന വളര്‍ന്ന് ആത്മാര്‍ഥ സുഹൃത്തിന്റെ ജീവിതം തന്നെ തകര്‍ത്ത് കളയും.
10. അകന്ന ബന്ധുവിനെ ആരുമറിയാതെ പ്രണയിക്കാന്‍ ചില പെണ്‍കുട്ടികള്‍ താല്‍പര്യം കാണിക്കും.