ഗൂഗിളിൽ നിന്ന് ലഭിച്ച നമ്പറിൽ ഡോക്ടറുടെ അപ്പോയിന്‍മെന്റിനായി വിളിച്ചു; വാട്‌സ്‌ആപ്പില്‍ രോഗിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു ലിങ്ക് കിട്ടി; ലിങ്കിൽ കയറിയ യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ ; പരാതിയുമായി യുവതി
സ്വന്തം ലേഖകൻ
കണ്ണൂര്‍: ഡോക്ടറുടെ അപ്പോയിന്‍മെന്റിനു വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിച്ച യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. പരാതിയുമായി യുവതി രംഗത്ത്. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
മംഗളൂരുവിലെ ആശുപത്രിയില്‍ ഡോക്ടറെ കാണുന്നതിന് ബുക്ക് ചെയ്യുന്നതിനാണ് യുവതി ഗൂഗിളില്‍ നിന്നും നമ്പര്‍ കണ്ടെത്തിയത്. ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ യുവതിയുടെ വാട്‌സ്‌ആപ്പില്‍ രോഗിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു ലിങ്ക് കിട്ടി. വിവരങ്ങള്‍ക്കൊപ്പം ലിങ്ക് വഴി 10 രൂപ അടക്കാനും ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിര്‍ദേശിച്ച പോലെ യുവതി രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ലിങ്കില്‍ കയറി പത്തുരൂപ അടക്കാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോഴേക്കും അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായെന്ന സന്ദേശം ലഭിച്ചതായി പരാതിയില്‍ പറയുന്നു.