വാട്‌സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുബങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്; വീട്ടമ്മ മരിച്ചു

വാട്‌സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുബങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്; വീട്ടമ്മ മരിച്ചു

സ്വന്തം ലേഖിക
മുംബൈ: യുവതി വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും വീട്ടമ്മ കൊല്ലപ്പെട്ടു. മുംബൈയിലെ ശിവാജി നഗറില്‍ ആണ് സംഭവം.

കൊല്ലപ്പെട്ട ലീലാവതി ദേവി പ്രസാദിന്റെ (48) മകള്‍ പ്രീതി പ്രസാദ് ഇട്ട വാട്‌സാപ്പ് സ്റ്റാറ്റസിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത് പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ 17കാരിയുമായുള്ള പ്രശ്‌നത്തെ സംബന്ധിക്കുന്നതായിരുന്നു സ്റ്റാറ്റസ്.

പ്രീതിയുടെ സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ ഇത് ചോദ്യം ചെയ്യാനായി അയല്‍ക്കാരിയും അമ്മയും സഹോദരനും ഇവരുടെ വീട്ടിലേക്ക് എത്തി. ഇവിടെ വെച്ചുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുള്ള കയ്യേറ്റത്തിലും ലീലാവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ട ലീലാവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് 17കാരിയായ അയല്‍ക്കാരിക്കും ഇവരുടെ അമ്മയ്ക്കും സഹോദരനും എതിരെയും കേസെടുത്തിട്ടുണ്ട്.